കോഹ്‌ലിയുടെ അർധസെഞ്ച്വറിയിൽ ആർത്തുവിളിച്ച് അനുഷ്‌ക; വൈറലായി വീഡിയോ

താരത്തോടൊപ്പം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളായിരുന്നു താരത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ

Update: 2022-04-30 12:44 GMT
Editor : Dibin Gopan | By : Web Desk

മുംബൈ: ഐപിഎൽ 2022 സീസണിലെ 10ാം മത്സരത്തിൽ അർധസെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകകയാണ് മുൻ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്‌ലി. മോശം ഫോമിനെ തുടർന്ന് പല വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു. താരത്തോടൊപ്പം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളായിരുന്നു താരത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ. വിമർശകരുടെ വായ അടപ്പിച്ച് കോഹ്‌ലി അർധസെഞ്ച്വറി നേടിയപ്പോൾ ആർപ്പുവിളിയോടെയാണ് അനുഷ്‌ക അത് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.


Advertising
Advertising


ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലാണ് കോഹ്‌ലി അർധസെഞ്ച്വറി നേടിയത്. സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസീസിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് വൻ തകർച്ചയിലേക്ക് വീഴുമെന്ന് കരുതിയിരുന്ന മത്സരത്തിലാണ് കോഹ്ലിയുടെ സെൻസിബിൾ അർധസെഞ്ച്വറി. 53 ബോളിൽ 58 റൺസ് എടുത്താണ് കോഹ്ലി പവലിയനിലേക്ക് മടങ്ങിയത്. കോഹ്ലിയെ വിക്കറ്റ് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമിയാണ്.

ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു കോഹ്ലി നേടിയിരുന്നത്. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങൾ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

summary : Virat Kohli scores his first fifty of the season, wife Anushka Sharma cheers for him in the stands

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News