ക്യാച്ച് എടുക്കുന്നതിനിടെ തലയടിച്ചു വീണു,ഒരു നിമിഷം ആശങ്ക നിറച്ച് കോഹ്‌ലി- വീഡിയോ

ക്യാച്ച് എടുത്ത കോഹ്ലി പിന്നിലേക്ക് വീഴുകയായിരുന്നു

Update: 2022-02-10 12:12 GMT
Editor : Dibin Gopan | By : Web Desk
Advertising

വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. എന്നാൽ വിരാട് കോഹ്ലി ഫോം കണ്ടെത്താനാവാതെ നിൽക്കുന്നതാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നത്. ഇവിടെ ഫീൽഡിങ്ങിന് ഇടയിലും തെല്ലൊരു നേരത്തേക്ക് കോഹ്ലി ആരാധകരെ ആശങ്കയിലാഴ്ത്തി.

ക്യാച്ച് എടുക്കുന്നതിന് ഇടയിൽ പിന്നിലേക്ക് വീണ് കോഹ്ലിയുടെ തല ഗ്രൗണ്ടിൽ ഇടിച്ചതാണ് ആശങ്കയായത്.ക്യാച്ചിന് ശേഷം ഏതാനും സെക്കന്റ് കോഹ്‌ലി ഗ്രൗണ്ടിൽ കിടക്കുകയും ചെയ്തു. എന്നാൽ തല തടവി ചിരിയുമായാണ് ഇന്ത്യൻ മുൻ നായകൻ എഴുന്നേറ്റത്.

വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ 45ാം ഓവറിലാണ് സംഭവം. വാഷിങ്ടൺ സുന്ദറിന്റെ ഓവറിൽ ഓഡിയാൻ സ്മിത്ത് ലെഗ് സൈഡിലേക്ക് ഉയർത്തി അടിച്ചു.ഡീപ് മിഡ് വിക്കറ്റിൽ ഈ ക്യാച്ചിനായി കോഹ്‌ലി എത്തി. ക്യാച്ച് എടുത്ത കോഹ്ലി പിന്നിലേക്ക് വീഴുകയായിരുന്നു. ആദ്യ ഏകദിനത്തിൽ തുടരെ രണ്ട് ബൗണ്ടറി നേടിയതിന് ശേഷം തൊട്ടടുത്ത പന്തിൽ കോഹ്‌ലി മടങ്ങിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News