'അശ്വിൻ എന്താ ഇങ്ങനെ?' രൂക്ഷവിമർശവുമായി ഷെയിൻവോൺ

കളിയില്‍ അശ്വിന്‍ പുറത്തായി മടങ്ങുമ്പോഴാണ് മോര്‍ഗനുമായി കൊമ്പുകോര്‍ത്തത്. സഹകളിക്കാര്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

Update: 2021-09-29 12:33 GMT

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനോടും ബൗളര്‍ ടിം സൗത്തിയോടും കയര്‍ത്ത ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിനെതിരെ ആസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍വോണ്‍. കളിയില്‍ അശ്വിന്‍ പുറത്തായി മടങ്ങുമ്പോഴാണ് മോര്‍ഗനുമായി കൊമ്പുകോര്‍ത്തത്. സഹകളിക്കാര്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

അശ്വിന്റെ ഇടപെടല്‍ അപമാനകരമാണെന്ന് വോണ്‍ പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്താണ്. എന്തുകൊണ്ടാണ് അശ്വിന്‍ ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇയോയിന്‍ മോര്‍ഗന് അശ്വിനോട് സംസാരിക്കാനുള്ള എല്ലാ അവകാശവും ഉണ്ടായിരുന്നെന്നും വോണ്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അശ്വിന്‍റെ പ്രതികരണം.

Advertising
Advertising

ഡല്‍ഹി ഇന്നിങ്‌സിലെ അവസാന ഓവറിലാണ് സംഭവം. ടിം സൗത്തിയായിരുന്നു ബൗളർ. ആദ്യ പന്തില്‍തന്നെ അശ്വിന്‍ പുറത്തായി. വിക്കറ്റ് ആഘോഷിക്കുന്നതിനിടയില്‍ സൗത്തി അശ്വിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചു. ഇതില്‍ കുപിതനായ അശ്വിന്‍ സൗത്തിക്ക് മറുപടി നല്‍കി. ഇതിന് പിന്നാലെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ അശ്വിനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ അശ്വിന്‍ മോര്‍ഗന് അടുത്തേക്ക്‌ നടന്നടുക്കുകയായിരുന്നു. എന്നാല്‍ അശ്വിനെ തടഞ്ഞ് ദിനേശ് കാര്‍ത്തിക് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

മത്സരത്തില്‍ ഡല്‍ഹി മൂന്ന് വിക്കറ്റിന് തോറ്റിരുന്നു. നേരത്തെ മങ്കാദ് ഔട്ടിന്റെ പേരില്‍ അശ്വിന്‍ ഏറെ പഴികേട്ടിരുന്നു. അന്ന് പഞ്ചാബിന്റെ കളിക്കാരനായിരുന്ന അശ്വിനെ തൊട്ടടുത്ത സീസണില്‍ ഒഴിവാക്കുകയും ചെയ്തു. ദീര്‍ഘനാളുകള്‍ക്കുശേഷം ഇന്ത്യയുടെ ടി20 ടീമില്‍ ഇടംനേടിയ അശ്വിന്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News