കറൻസി നോട്ടിലേത് പോലെ ടോസ് കോയിനിലും ചിപ്പുണ്ടോ? രസകരമായ ട്വീറ്റുമായി സഹീർഖാനും വസീം ജാഫറും

സഹീർഖാനാണ് ട്വീറ്റിന് തുടക്കമിട്ടത്. കഴിഞ്ഞ ടി20 പരമ്പരയിൽ മൂന്ന് പ്രാവശ്യവും ഇന്ത്യക്ക് ടോസ് ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സഹീർഖാന്റെ ആദ്യ ട്വീറ്റ്.

Update: 2021-11-25 10:40 GMT
Editor : rishad | By : Web Desk

ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ കാൺപൂരിൽ ആദ്യ ടെസ്റ്റ് പുരോഗമിക്കവെ രസകരമായ ട്വീറ്റുകളുമായി മുൻ ഇന്ത്യൻ താരങ്ങളായ സഹീർഖാനും വസീംജാഫറും. സഹീർഖാനാണ് ട്വീറ്റിന് തുടക്കമിട്ടത്. കഴിഞ്ഞ ടി20 പരമ്പരയിൽ മൂന്ന് പ്രാവശ്യവും ഇന്ത്യക്ക് ടോസ് ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സഹീർഖാന്റെ ആദ്യ ട്വീറ്റ്.

'കഴിഞ്ഞ പരമ്പരയില്‍ മൂന്നില്‍ മൂന്ന് ടോസും ഇന്ത്യ നേടി എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കറന്‍സിയില്‍ ഉള്ളത് പോലെ രഹസ്യ ചിപ്പ് കൊയിനിലും ഉണ്ടോ. ഇതുപോലെ വിരളമായി മാത്രം സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാമോ' എന്നും മറ്റ് ക്രിക്കറ്റ് താരങ്ങളോട് സഹീര്‍ ഖാന്‍ ചോദിച്ചു. തമാശയാണെന്ന് അദ്ദേഹം പറയുന്നുമുണ്ട്.

Advertising
Advertising

എന്നാല്‍ സഹീര്‍ഖാനെക്കാള്‍ മികച്ച ബൗളിങ്‌ കണക്ക് പറഞ്ഞാണ് വസിംജാഫര്‍ ഇതിന് മറുപടിയായി രംഗത്ത് എത്തിയത്. സഹീറും വസീം ജാഫറും ഒരുമിച്ച് കളിച്ചിരുന്ന ഒരു മത്സരത്തിലെ കണക്കായിരുന്നു വസീം ജാഫര്‍ ട്വീറ്റ് ചെയ്തത്. സഹീര്‍ഖാന്‍ വിട്ടുകൊടുത്തില്ല. മറുപടിയുമായി ഉടന്‍ എത്തി, രണ്ട് ഇന്നിങ്‌സിലും വസീം ജാഫറേക്കാള്‍ കൂടുതല്‍ റണ്‍സുള്ള സ്കോര്‍ കാര്‍ഡുമായി. ഏതായാലും ഇതുവരെ ജാഫര്‍ ഈ ട്വീറ്റിന് മറുപടിയൊന്നും നല്‍കിയിട്ടില്ല. 

അതേസമയം ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി നേടി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി നേടാനും അയ്യര്‍ക്കായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടപ്പെട്ടത്. 63 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത രഹാനെയെ കൈല്‍ ജാമിസണ്‍ ബൗള്‍ഡാക്കുകയായിരുന്നു.



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News