'കുംബ്ലയുടെ റെക്കോർഡ് തകർക്കില്ല' : അന്ന് അശ്വിന്‍ പറഞ്ഞു, എന്നാലിന്ന്....

കഴിഞ്ഞ ടി20 ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയത് മുതൽ ഇക്കഴിഞ്ഞ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വരെ അശ്വിൻ ഫോം തുടരുകയാണ്. കാൺപൂർ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാകാനും അശ്വിനായിരുന്നു.

Update: 2021-11-30 12:41 GMT
Editor : rishad | By : Web Desk
Advertising

മികച്ച ഫോമിലാണ് ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ. കഴിഞ്ഞ ടി20 ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയത് മുതൽ ഇക്കഴിഞ്ഞ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വരെ അശ്വിൻ ഫോം തുടരുകയാണ്. കാൺപൂർ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാകാനും അശ്വിനായിരുന്നു.

ഹർഭജൻ സിങിനെ മറികടന്നായിരുന്നു അശ്വിന്റെ നേട്ടം. 419 വിക്കറ്റുകളാണ് ഇപ്പോൾ അശ്വിന്റെ പേരിലുള്ളത്. കുറഞ്ഞ ഇന്നിങ്‌സുകളിലാണ് അശ്വിന്റെ നേട്ടം എന്നതാണ് ശ്രദ്ധേയം. അതേസമയം ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കാൻ രവിചന്ദ്ര അശ്വിനും ഇനിയും സമയമുണ്ട്. എന്നാൽ അദ്ദേഹത്തിന് അങ്ങനെയൊരു പ്ലാൻ മനസിലില്ലെന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. 2017ൽ ഗൾഫ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അശ്വിന്റെ തുറന്നുപറച്ചിൽ.

'അനിൽ കുംബ്ലെയുടെ ഏറ്റവും വലിയ ആരാധകനാണ് ഞാന്‍, അദ്ദേഹത്തിന് 619 വിക്കറ്റുകൾ ലഭിച്ചു, 618 വിക്കറ്റുകൾ നേടിയാൽ ഞാന്‍ വളരെ സന്തോഷവാനായിരിക്കും. ഇനി എന്റെ വിക്കറ്റ് നേട്ടം 618ൽ എത്തിയാൽ, അത് എന്റെ അവസാന ടെസ്റ്റ് മത്സരമായിരിക്കും'- ഇങ്ങനെയായിരുന്നു അശ്വിന്റെ വാക്കുകള്‍. അശ്വിന് ഇനിയും ഒത്തിരി കളിക്കാനാകും, ഏതാനും വർഷം കൂടി കളിച്ചാൽ കുംബ്ലെയുടെ നേട്ടത്തിന് അടുത്തെത്താനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2017ൽ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും അശ്വിന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഓരോ കളി കഴിയുന്തോറും ഓരോ  റെക്കോര്‍ഡുകളുമായി അശ്വിന്‍ രംഗം കീഴടക്കുകയാണ്.  

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്(43) എന്ന നേട്ടവും കാണ്‍പൂര്‍ ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഷഹീന്‍ അഫ്രീദിയെ മറികടന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ നേട്ടം. അതുകൂടാതെ മറ്റൊരു പ്രധാന നാഴികകല്ലും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. കെയ്ല്‍ ജയ്മിസനെ പുറത്താക്കി എക്കാലത്തേയും ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ വസീം അക്രത്തെയും (414) മറികടന്നിരുന്നു. കുംബ്ലക്ക് പുറമെ 800 വിക്കറ്റുമായി മുരളീധരനാണ് ലിസ്റ്റില്‍ ഒന്നാമത്. 

Big fan of Anil Kumble: When R Ashwin revealed his retirement plans and said he won't break Jumbo's record

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News