'എവിടേക്കാണ് ഈ നോക്കുന്നത്?' പന്തെറിയുന്നത് കാണാതെ അമ്പയർ, ട്വിറ്ററിൽ ചിരി

പന്ത് എത്തിയതിന് ശേഷമാണ് കളി നടക്കുന്നുണ്ടെന്ന് ഇറാസ്മസ് മനസിലാക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി

Update: 2023-01-28 14:42 GMT
Editor : rishad | By : Web Desk

കേപ്ടൗൺ: വാശിയേറിയ മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലെ ആദ്യ ഏകദിനം. മത്സരത്തിൽ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക തോൽപിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 299 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വിജയതീരത്ത് എത്തിയെങ്കിലും വീണു. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 146 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ തകർപ്പൻ തിരിച്ചുവരവിൽ ഇംഗ്ലണ്ട് 271ന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് 27 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയവും. ഇതെ മത്സരത്തിൽ ഫീൽഡ് അമ്പയർമാരിലൊരാളുടെ ശ്രദ്ധക്കുറവും ചർച്ചയായി. മാരിയസ് ഇറാസ്മസായിരുന്നു ആ താരം. മത്സരത്തിലെ 24ാം ഓവറിലായിരുന്നു സംഭവം. പന്തെറിഞ്ഞത് നോർട്‌ജെ. സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്നത് ജേസൺ റോയിയും. എന്നാൽ പന്ത് എറിയുന്ന സമയത്ത് ലെഗ് അമ്പയറായിട്ടായിരുന്നു ഇറാസ്മസിന്റെ നിൽപ്പ്, അതും പുറം തിരിഞ്ഞ്!

Advertising
Advertising

പന്ത് എത്തിയതിന് ശേഷമാണ് കളി നടക്കുന്നുണ്ടെന്ന് ഇറാസ്മസ് മനസിലാക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. രസകരമായ കമന്റുകളിലൂടെയാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്. ഇറാസ്മസിന് ഏകദിനത്തില്‍ താല്‍പര്യമില്ലെന്നായി ഒരു കമന്റ്.  അതേസമയം മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ്. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് 44.2 ഓവറിൽ എല്ലാവരും പുറത്തായി. 19.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 146 എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ഇംഗ്ലണ്ട് 271 റൺസിന് പുറത്താകുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News