രാഹുൽ എന്താണ് ചെയ്യുന്നത്? ഋതുരാജിനെ തഴഞ്ഞതിൽ വിമർശം ശക്തം

ഋതുരാജ് വന്നാല്‍ തന്റെ ഓപ്പണിങ് സ്ലോട്ട് അപകടത്തിലാകുമെന്നതിനാലാണ് രാഹുല്‍ താരത്തിന് അവസരം നല്‍കാത്തതെന്നും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

Update: 2022-01-23 12:19 GMT
Editor : rishad | By : Web Desk
Advertising

നാല് മാറ്റങ്ങളുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയിട്ടും ആരാധകർ നായകൻ ലോകേഷ് രാഹുലിൽ തൃപ്തനല്ല. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയിക്‌വാദിനെ അവസാന ഏകദിനത്തിൽ നിന്നും തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഐപിഎൽ ടോപ് സ്‌കോറർ കൂടിയായ ഗെയിക്‌വാദ് വിജയ്ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമിലുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരം കൊടുക്കാതിരിക്കുന്നതെന്നാണ് ആരാകർ ചോദിക്കുന്നത്.

വെങ്കടേഷ് അയ്യര്‍, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവരെ ടീമിലെത്തിച്ചാണ് രാഹുല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

ഋതുരാജ് വന്നാല്‍ തന്റെ ഓപ്പണിങ് സ്ലോട്ട് അപകടത്തിലാകുമെന്നതിനാലാണ് രാഹുല്‍ താരത്തിന് അവസരം നല്‍കാത്തതെന്നും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് ഋതുരാജിന് ബെഞ്ചിലിരിക്കേണ്ടി വരുന്നത്.അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റന്‍ രാഹുലാണെന്നാണ് ട്വിറ്ററിലൂടെ പലരും കുറ്റപ്പെടുത്തുന്നത്. ക്യാപ്റ്റനെന്ന നിലയിൽ രാഹുലിന്റെ മോശം പ്രകടനമാണ് ഫീൽഡിൽ ഉണ്ടായതെന്ന് ആദ്യ ഏകദിനത്തിന് പിന്നാലെയും ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. 

ഇന്ത്യൻ ടീമിൽ ഓപ്പണർമാർ ധാരാളം ഉണ്ടായിരിക്കെ രാഹുൽ തന്നെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തതിലും വിമർശനമുയര്‍ന്നിരുന്നു. അനുഭവപരിചയമില്ലാത്ത മധ്യനിരയായിട്ടും രാഹുൽ അവിടെ കളിക്കാതെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തതിലാണ് വിമർശം. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് രാഹുലിനെ നായകനായി നിയമിച്ചത്. അതേസമയം വിരാട് കോഹ്‌ലി ടെസ്റ്റ് നായക പദവി ഒഴിഞ്ഞതിനാൽ രാഹുലിന്റെ പേരും ആ സ്ഥാനത്തേക്ക് പറയപ്പെടുന്നുണ്ട്. 

witter reacts angrily as India again leave out Ruturaj Gaikwad

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News