ആരാധകന്റെ മുഖം തകർത്ത സിക്‌സർ: ചോരയൊലിച്ച് ടെലിവിഷൻ സ്‌ക്രീനിൽ...

ഗ്യാലറിയിലിരിക്കുന്ന ആരാധകന്റെ നെറ്റി തകർത്ത സിക്‌സർ പിറന്നത് കഴിഞ്ഞസ ദിവസം നടന്ന ബിഗ്ബാഷ് ലീഗ് ടി20യിലായിരുന്നു.

Update: 2021-12-14 12:27 GMT
Editor : rishad | By : Web Desk

ബാറ്റ്‌സ്മാന്മാർ ആഞ്ഞടിച്ചുവിടുന്ന സിക്‌സർ ഗ്യാലറിയിലിരിക്കുന്നയാളുടെ ദേഹത്ത് കൊണ്ടാൽ എങ്ങനെയിരിക്കും. അതും ഫുൾടോസ് പന്തിനെ അതിർത്തി കടത്തിയതാണെങ്കിലോ? ഗ്യാലറിയിലിരിക്കുന്ന ആരാധകന്റെ മുഖം തകർത്ത സിക്‌സർ പിറന്നത് കഴിഞ്ഞ ദിവസം നടന്ന ബിഗ്ബാഷ് ലീഗ് ടി20യിലായിരുന്നു.

ഹൊബാർട്ട് ഹരികെയനും പെർത്ത് സ്‌കോർച്ചേഴ്‌സും തമ്മിലായിരുന്നു മത്സരം. ഹൊബാർട്ട് ബാറ്റർ ബെൻ മക്‌ഡെൽമൊറ്റ് ആണ് ആന്‍ഡ്രെ ടൈയുടെ ഫുൾടോസിനെ സിക്‌സർ പറത്തിയത്. പന്ത് അധികം പൊന്താതെ നേരെ കാണികൾക്കിടയിലേക്ക്.

പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ഒരു ആരാധകന്റെ ശ്രമം. എന്നാൽ അദ്ദേഹത്തിന് ക്യാച്ച് ചെയ്യാനായില്ല. പന്ത് നേരെ മുഖത്തേക്ക്. പന്ത് മുഖത്ത് തട്ടിയതിന് പിന്നാലെ ഇയാൾ നിലത്ത് വീണു. പിന്നീട് നെറ്റി പൊട്ടി ചോരയൊലിച്ച് നിൽക്കുന്ന ഇയാളുടെ ചിത്രം ടെലവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. 

Advertising
Advertising

Young fan in crowd left bloodied after putting down catch during Hurricanes vs Scorchers BBL match

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News