ബുംറ ഉണ്ടായിട്ടും വൈസ് ക്യാപ്റ്റനാക്കിയില്ല; ഗംഭീറിന്‍റെ പദ്ധതിയെന്ത് ?

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയുടെ പേരിന് നേരെ ക്യാപ്റ്റൻ എന്നെഴുതിയിരുന്നെങ്കിലും നിരവധി സീനിയർ താരങ്ങളുള്ള ടീമിൽ ഉപനായകനാരാണ് എന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല

Update: 2024-09-11 05:21 GMT

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആരാണ്? ആരാധകർക്കും ക്രിക്കറ്റ് വിശാരധർക്കും ഇനിയും ഈ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല ബി.സി.സി.ഐയും ഗൗതം ഗംഭീറും. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയുടെ പേരിന് നേരെ ക്യാപ്റ്റൻ എന്നെഴുതിയിരുന്നെങ്കിലും നിരവധി സീനിയർ താരങ്ങളുള്ള ടീമിൽ ഉപനായകനാരാണ് എന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ബംഗ്ലാദേശിനെതിരെയും വിശ്രമത്തിലാവുമെന്ന് കരുതിയിരുന്ന ജസ്പ്രീത് ബുംറയെ ടീം ആദ്യ ടെസ്റ്റിന് തിരികെ വിളിച്ചു. എന്നാൽ ഇന്ത്യ കളിച്ച അവസാന ടെസ്റ്റ് പരമ്പരയിൽ ഉപനായകനായിരുന്ന ബുംറയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇക്കുറി പരിഗണിച്ചിട്ടില്ല.

Advertising
Advertising

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബുംറയായിരുന്നു വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരെ ബുംറയെ തിരിച്ച് വിളിച്ചിട്ടും ഉപനായക പദവി നൽകാതിരുന്നതിന് കാരണമെന്താണെന്നാണ് ആരാധകർ ഇപ്പോള്‍ ചോദിക്കുന്നത്. ഋഷഭ് പന്ത്, കെ.എൽ രാഹുൽ തുടങ്ങിയവരൊക്കെ ടീമിലുണ്ടായിട്ടും അവരെയും ഉപനായകപദവിയിലേക്ക് പരിഗണിച്ചില്ല. എന്തായാലും ഇക്കാര്യത്തിൽ ബി.സി.സി.ഐ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. സെപ്റ്റംബർ 19 ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റിന് പുറമേ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News