പ്രീമിയര്‍ ലീഗ് വമ്പന്മാരോട് 'യെസ്' പറഞ്ഞ് എന്‍സോ

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിറകെ എൻസോ ഫെർണാണ്ടസിനായി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്

Update: 2023-01-01 13:28 GMT

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിറകെ അർജന്റൈൻ യുവതാരം എൻസോ ഫെർണാണ്ടസിനായി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്.  ചെല്‍സിയാണ് താരത്തിനായി മുന്‍നിരയിലുള്ളത്. നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയിലാണ് എന്‍സോ കളിക്കുന്നത്.120 മില്യണ്‍ റിലീസ് ക്ലോസാണ് ബെന്‍ഫിക്ക താരത്തിന് വച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളുമൊക്കെ താരത്തിനായി രംഗത്തുണ്ട്.

Advertising
Advertising

ലോകകപ്പില്‍ അര്‍ജന്‍റീനക്കായി ഏഴ് മത്സരങ്ങലിലാണ് എന്‍സോ കളത്തിലിറങ്ങിയത്. ടൂര്‍ണമെന്‍റില്‍ ഒരു ഗോളും ഒരു അസിസ്റ്റുമാണ് എന്‍സോ തന്‍റെ പേരില്‍ കുറിച്ചത്. ഖത്തര്‍  ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എന്‍സോ സ്വന്തമാക്കിയിരുന്നു.അര്‍ജന്‍റീനയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ റിവര്‍പ്ലേറ്റില്‍ പന്തുതട്ടിയിരുന്ന എന്‍സോ പത്ത് മില്യണ്‍ യൂറോക്കാണ് ഈ സീസണില്‍ ബെന്‍ഫിക്കയിലെത്തിയത്. ബെന്‍ഫിക്കക്കായി മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും തന്‍റെ പേരില്‍ കുറിച്ചു. ചെല്‍സിയുടെ ഓഫറിനോട് എന്‍സോ ഏറെക്കുറെ യെസ് മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News