'മുട്ട പൊട്ടിച്ച് മെസ്സി'; ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് ഇനി മെസ്സിയുടേത്

ഇതിന് മുമ്പ് 'വേൾഡ് റെക്കോർഡ് എഗ്ഗ്' എന്ന പേജിന്റെ പോസ്റ്റിനായിരുന്നു ഈ റെക്കോർഡ്.

Update: 2022-12-20 11:07 GMT

ലോകകപ്പ് കിരീടനേട്ടമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെ തേടിയെത്തുന്നത് കൂടുതൽ റെക്കോർഡുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഫോട്ടോയെന്ന റെക്കോർഡാണ് പുതുതായി മെസ്സിയെ തേടിയെത്തിയിരിക്കുന്നത്. 'വേൾഡ് റെക്കോർഡ് എഗ്ഗ്' എന്ന അക്കൗണ്ടിലെ മുട്ടയുടെ ഫോട്ടോയായിരുന്നു ഇതുവരെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയത്. ലോക കിരീടം നേടിയതിന് ശേഷം മെസ്സി പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ആ റെക്കോർഡ് തിരുത്തിയത്. 

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം:

Advertising
Advertising

ലോക ജേതാക്കൾ....ഒരുപാട് തവണ ഞാനത് സ്വപ്നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല...

എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് പോരാടിയാൽ അർജന്റീനക്ക് നേടാനാവത്ത ഒന്നുമില്ലെന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എല്ലാ അർജന്റീനക്കാരുടെയും സ്വപ്നത്തിനായി പോരാടുന്ന ഒരുമയാണ് വ്യക്തികൾക്ക് അതീതമായ ഈ ഗ്രൂപ്പിന്റെ യോഗ്യത- മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2019 ജനുവരി നാലിന് 'വേൾഡ് റെക്കോർഡ് എഗ്ഗ്' എന്ന എക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ഫോട്ടോയാണ് ഇതുവരെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയിരുന്നത്. 56,134,882 ലെക്കുകളാണ് ഇതുവരെ ഈ ചിത്രം നേടിയത്. എന്നാൽ മെസ്സി ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ 57,040,067 ലൈക്കുകൾ നേടി.

ക്രിസ്റ്റിയാനോ റൊണാൾഡോയെ മറികടന്ന് ഒരു കായികതാരം പോസ്റ്റ് ചെയ്തതിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ഫോട്ടോയെന്ന റെക്കോർഡ് മെസ്സിയുടെ ഫോട്ടോ സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റിയാനോ പോസ്റ്റ് ചെയ്ത മെസ്സിക്കൊപ്പം ചെസ്സ് കളിക്കുന്ന ഫോട്ടോ 42,076,670 ലൈക്കുകളാണ് ഇതുവരെ നേടിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News