''അംഗീകരിക്കാനാകില്ല, കടുത്ത നിരാശയുണ്ട്''; തോല്‍വിയില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍

തോൽവിയില്ലാതെ കുതിച്ച എട്ട് മത്സരങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തോൽവി. അതും എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്.

Update: 2023-01-09 05:33 GMT

മുംബൈ സിറ്റിക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ആദ്യത്തെ 25 മിനുട്ടാണ് കളിയുടെ വിധിയെഴുതിയതെന്നും ഒരു മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ ആദ്യ വിസില്‍ മുതല്‍ പോരാട്ടം ആരംഭിക്കണമെന്നും ഇവാന്‍ വുകോമനോവിച്ച് ചൂണ്ടിക്കാട്ടി.

തോൽവിയില്ലാതെ കുതിച്ച എട്ട് മത്സരങ്ങൾക്ക് ശേഷമായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തോൽവി. അതും എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്. മുംബൈ സിറ്റിയുടെ നാല് ഗോളുകളും വന്നത് ആദ്യത്തെ 22 മിനുട്ടുകളിലായിരുന്നു. ജോർജ് പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഗ്രെഗ് സ്റ്റെവാർട്ട്, ബിപിൻ സിങ് എന്നിവർ ഓരോ ഗോൾ വീതം കണ്ടെത്തി. അവസാന മിനുട്ട് വരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും ഒന്നുപോലും തിരികെ മടക്കാനായില്ല. ജയത്തോടെ മുംബൈ സിറ്റി എഫ്.സി 33 പോയിന്‍റുമായി പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തത്തി. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം സ്ഥാനത്തിന് മാറ്റമില്ല. ഹൈദരാബാദ് സിറ്റി എഫ്.സിയാണ് 31 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

Advertising
Advertising

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് നിരാശ പ്രകടമാക്കി.

''ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമിനെതിരെ മത്സരിക്കുമ്പോള്‍ ആദ്യ വിസില്‍ മുതല്‍ തന്നെ കളി ആരംഭിക്കണം. കളിയുടെ ആദ്യ മിനുട്ടുകള്‍ തന്നെയായിരുന്നും ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള വ്യത്യാസം. ടീമിന്‍റെ പ്രകടനത്തില്‍ ഒരു പരിശീലകന്‍ എന്ന നിലയില്‍ ഏറെ ദേഷ്യവും നിരാശയുമുണ്ട്. കാരണം ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലേക്കെത്താന്‍ 25 മിനുട്ട് ആണ് വേണ്ടി വന്നത്. ഇത്തരം മത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ ഇതൊരിക്കലും താങ്ങാനാകുന്നതല്ല, അംഗീകരിക്കാനും...'' മത്സര ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു വുകോമനോവിച്ചിന്‍റെ പ്രതികരണം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News