ഇവരാണ് ആദ്യ സബ്സ്റ്റിറ്റ്യൂട്ടുകള്‍: ഈ ഐ.പി.എല്ലിനെ മാറ്റിമറിക്കാന്‍ പോകുന്നവര്‍

സീസണിന് ടോസ് വീണതോടെ ആദ്യ ഇംപാക്ട് പ്ലെയര്‍ ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.

Update: 2023-03-31 14:47 GMT
Advertising

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഇംപാക്ട് പ്ലെയറെ പരീക്ഷിക്കുന്ന ലീഗ് ആകുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. സീസണിന് ടോസ് വീണതോടെ ആദ്യ ഇംപാക്ട് പ്ലെയര്‍ ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടീമുകള്‍. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. അതായത് ഒരു ടീമിന് അഞ്ച് പേരടങ്ങുന്ന ഒരു സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റ് ഉണ്ടാകും, അതില്‍ നിന്ന് ക്യാപ്റ്റന് ഒരാളെ കളിക്കിടയില്‍ ഇംപാക്ട് പ്ലെയര്‍ ആയി പ്ലെയിങ് ഇലവനിലുള്ള മറ്റൊരു താരത്തിന് പകരമിറക്കാം. പതിവിന് വിപരീതമായി ടോസിന് ശേഷമാണ് ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്‍റെ പേരും ആ സമയത്ത് നൽകണം. വൈഡും നോബോളും ഡി.ആർ.എസ് പരിധിയിൽ വരുന്നു എന്നതും ഈ ഐ.പി.എല്ലിലെ പ്രത്യേകതകളിലൊന്നാണ്.

ആദ്യ മത്സരത്തിലെ ഇംപാക്ട് പ്ലേയറുകള്‍ക്കായുള്ള സബ്സ്റ്റിറ്റ്യൂട്ടുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്:ശ്രീകര്‍ ഭരത്, അഭിനവ് മനോഹര്‍, മോഹിത് ശര്‍മ, ജയന്ത് യാദവ്, സായ് സുദര്‍ശന്‍

ചെന്നൈ:തുഷാർ ദേശ‍്‍പാണ്ഡെ, ശുഭ്രാംശു സേനാപതി, ഷെയ്ക് റഷീദ്, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു.

ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ഉത്സവനാളുകള്‍. കുട്ടിക്രിക്കറ്റിന്‍റെ പൂരമായ ഐ.പി.എല്‍ പതിനാറാം സീസണിന് ഇന്ന് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ബൌളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ടോസ് ആനുകൂല്യം മുതലാക്കുക എന്ന ലക്ഷ്യത്തിലാണ് ഹാര്‍ദിക് ബൌളിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള പുതിയ രീതികള്‍ ടോസ് ആനുകൂല്യത്തെ എത്രത്തോളം ബാധിക്കും എന്നു കൂടി കണ്ടറിയണം.

അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ധോണി തിരിച്ചെത്തിയത് ചെന്നൈയെ സംബന്ധിച്ച് ആശ്വാസമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ സംബന്ധിച്ച് ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യത്തിലാകും ഇറങ്ങുക.

ഗുജറാത്ത് ടൈറ്റന്‍സ് ടീം: Wriddhiman Saha(wk), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri joseph


ചെന്നൈ സൂപ്പര്‍ കിങ്സ്: Devon Conway, Ruturaj Gaikwad, Ben Stokes, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(wk/c), Ravindra Jadeja, Mitchell Santner, Deepak Chahar, Rajvardhan Hangargekar

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News