ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ മികച്ച താരം; ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍, അഡ്രിയാന്‍ ലൂണ

അവസാന വിസില്‍ വരെ ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍...

Update: 2022-03-30 13:03 GMT

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് ആരാധകരുടെ ഉത്തരം. അവസാന വിസില്‍ വരെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഉറുഗ്വേയില്‍ നിന്നുള്ള മാന്ത്രികന്‍... ബ്ലാസ്റ്റേഴ്സിനെ ഈ സീസണില്‍ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയ നായകന്‍ അഡ്രിയാന്‍ ലൂണയെത്തന്നെ ഈ സീസണിലെ മികച്ച താരമായി ആരാധകര്‍ തെരഞ്ഞെടുത്തു.

ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സീസണിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് അവസാനിച്ചത്. ക്ലബിനെ ജെസല്‍ കര്‍ണെയ്റോയുടെ അഭാവത്തിൽ ടീമിനെ നയിച്ച് ഫൈനൽ വരെയെത്തിച്ച അഡ്രിയാന്‍ ലൂണയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു..

Advertising
Advertising

Full View

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ വെബ്സൈറ്റ് വഴിയായിരുന്നു വോട്ടിങ്. ആരാധകർ നേരിട്ട് വോട്ട് ചെയ്താണ് വിജയിയെ കണ്ടെത്തിയത്. 

ഹൈദരാബാദിനെതിരെ ഫൈനലില്‍ വീണുപോയെങ്കിലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇത് മികച്ച സീസണ്‍ തന്നെയായിരുന്നു. എല്ലാ മേഖലകളിലും താരങ്ങള്‍ മികച്ചുനിന്നപ്പോള്‍ ഒത്തിണക്കമുള്ള കളിക്കൂട്ടത്തെ മൈതാനത്ത് കാണാനായി. ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലൂണയ്ക്ക് ആകെ പോള്‍ ചെയ്ത വോട്ടില്‍ 50 ശതമാനത്തില്‍ അധികം വോട്ടുകൾ നേടാനായി. 23 കളികളില്‍ നിന്ന് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും ലൂണ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തിരുന്നു. അല്‍വാരോ വാസ്കസ്, സഹൽ അബ്ദുൽ സമദ് എന്നിവർ വോട്ടിങ്ങില്‍ ലൂണക്ക് പിറകിലായാണ് ഫിനിഷ് ചെയ്തത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News