എഐഎഫ്എഫ് സൂപ്പർ കപ്പിന് നാളെ കിക്കോഫ്

Update: 2025-10-24 15:22 GMT

ഫാതോർഡ : 2025 എഐഎഫ്എഫ് സൂപ്പർ കപ്പിന് നാളെ മുതൽ ഗോവയിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഗോവൻ ക്ലബ് ടെമ്പോ എഫ്‌സിയെ നേരിടും. വൈകീട്ട് 4:30 ന് ബാംബോളിം സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7:30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഫാതോർഡയാണ് രണ്ടാം മത്സരത്തിന്റെ വേദി.

നാല് വീതം ടീമുകളുള്ള നാല് ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ 6 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News