തല ഉയർത്തി ഛേത്രിയും സംഘവും ഏഷ്യാകപ്പിലേക്ക്; യോഗ്യത നേടിയ മറ്റു ടീമുകൾ ഇവരാണ്

ചൈനയായിരുന്നു മത്സരവേദിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായതിന് തുടർന്ന് ചൈന പിന്മാറുകയായിരുന്നു

Update: 2022-06-15 14:35 GMT
Editor : Dibin Gopan | By : Web Desk

ഡൽഹി: ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് രാജകീയമായാണ് ഇന്ത്യ യോഗ്യത നേടിയത്. മൂന്നാം റൗണ്ടിലെ എല്ലാ മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഛേത്രിയും സംഘവും അവസാന റൗണ്ടിലെത്തുന്നത്. അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിന്റെ അവസാന റൗണ്ടിലെത്തുന്നത്.

2023 ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ചൈനയായിരുന്നു മത്സരവേദിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായതിന് തുടർന്ന് ചൈന പിന്മാറുകയായിരുന്നു. 24 ടീമുകളാണ് ഏഷ്യൻ കപ്പിന്റെ അവസാനറൗണ്ട് മത്സരത്തിലുണ്ടാവുക. അവസാന റൗണ്ടിന് യോഗ്യത നേടിയ ടീമുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Advertising
Advertising

യോഗ്യത നേടിയ ടീമുകൾ

ജപ്പാൻ- രണ്ടാം റൗണ്ട് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാർ

സിറിയ - രണ്ടാം റൗണ്ട് ഗ്രൂപ്പ് എ ചാമ്പ്യന്മാർ

ഖത്തർ - രണ്ടാം റൗണ്ട് ഗ്രൂപ്പ് ഇ ചാമ്പ്യന്മാർ

സൗത്ത് കൊറിയ - രണ്ടാം റൗണ്ട് ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാർ

ആസ്‌ത്രേലിയ - രണ്ടാം റൗണ്ട് ഗ്രൂപ്പ് ബി ചാമ്പ്യന്മാർ

ഇറാൻ - രണ്ടാം റൗണ്ട് ഗ്രൂപ്പ് സി ചാമ്പ്യന്മാർ

സൗദി അറേബ്യ- രണ്ടാം റൗണ്ട് ഗ്രൂപ്പ് ഡി ചാമ്പ്യന്മാർ

യുഎഇ- രണ്ടാം റൗണ്ട് ഗ്രൂപ്പ് ജി ചാമ്പ്യന്മാർ

ചൈന- രണ്ടാം റൗണ്ട് ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാർ

ഇറാഖ് - രണ്ടാം റൗണ്ട് ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാർ

ഒമാൻ - രണ്ടാം റൗണ്ട് ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനക്കാർ

വിയറ്റനാം- രണ്ടാം റൗണ്ട് ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാർ

ലെബനൻ - രണ്ടാം റൗണ്ട് ഗ്രൂപ്പ് എച്ച് രണ്ടാം സ്ഥാനക്കാർ

ജോർദാൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് എ ചാമ്പ്യന്മാർ

പലസ്തീൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് ബി ചാമ്പ്യന്മാർ

ഉസ്‌ബെക്കിസ്താൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് സി ചാമ്പ്യന്മാർ

ഇന്ത്യ- മൂന്നാം റൗണ്ട് ഗ്രൂപ്പ് ഡി ചാമ്പ്യന്മാർ

ബഹ്‌റൈൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് ഇ ചാമ്പ്യന്മാർ

തജിക്കിസ്താൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് എഫ് ചാമ്പ്യന്മാർ

ഇന്തോനേഷ്യ - മൂന്നാം റൗണ്ട് ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ

തായ്‌ലാന്റ് - മൂന്നാം റൗണ്ട് ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാർ

ഹോങ്കോങ്- മൂന്നാം റൗണ്ട് ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാർ

മലേഷ്യ - മൂന്നാം റൗണ്ട് ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനക്കാർ

കിർഗിസ്ഥാൻ - മൂന്നാം റൗണ്ട് ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാർ

ടൂർണമെന്റിന്റെ പുതിയ വേദി എഎഫ്‌സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News