ബെൽജിയൻ ഫുട്‌ബോളർ മിഗൈൽ വാൻ ഡാമ്മെ 28ാം വയസ്സിൽ അന്തരിച്ചു

രണ്ടു തവണ അണുബാധയെ അദ്ദേഹം പ്രതിരോധിച്ചെങ്കിലും മൂന്നാം തവണ കീഴടങ്ങുകയായിരുന്നു

Update: 2022-03-29 14:41 GMT

ബെൽജിയൻ ഫുട്‌ബോളർ മിഗൈൽ വാൻ ഡാമ്മെ 28ാം വയസ്സിൽ അന്തരിച്ചു. ലുകീമിയ ബാധയെ തുടർന്നാണ് ബെൽജിയൻ ക്ലബ് സെർകിൾ ബ്രഗ്ഗി ഗോൾകീപ്പറുടെ അന്ത്യം. 2016ലാണ് താരത്തിന് അസുഖം കണ്ടെത്തിയത്. അഞ്ചുവർഷത്തോളം വിവിധ ചികിത്സകൾക്ക് വിധേയനായിരുന്നു. രണ്ടു തവണ അണുബാധയെ അദ്ദേഹം പ്രതിരോധിച്ചെങ്കിലും മൂന്നാം തവണ കീഴടങ്ങുകയായിരുന്നു. 2020 സെപ്റ്റംബറിലാണ് മൂന്നാം അണുബാധ സ്ഥിരീകരിച്ചത്.


Advertising
Advertising

താരത്തിന്റെ മരണവിവരം 123 വർഷത്തെ പാരമ്പര്യമുള്ള ക്ലബ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. സെർകിൾ ബ്രഗ്ഗിനായി 40 മത്സരങ്ങളാണ് വാൻ കളിച്ചിട്ടുള്ളത്.



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News