അണ്ടർടേക്കറിനെ കണ്ട് അമ്പരന്ന് ക്രിസ്റ്റ്യാനോ; റിയാദ് സീസൺ കപ്പിലെ അപ്രതീക്ഷിത അതിഥിയായി മുൻ റസ്‌ലിങ് താരം

റിയാദ് സീസൺ കപ്പിൽ ഫൈനൽ പോരാട്ടത്തിന് തൊട്ടു മുൻപാണ് കാണികളെ അത്ഭുതപ്പെടുത്തി അണ്ടർടേക്കർ മൈതാനത്തേക്ക് പ്രവേശിച്ചത്

Update: 2024-02-09 07:03 GMT
Editor : Sharafudheen TK | By : Web Desk

റിയാദ്: റസ്‌ലിങ് റിങിൽ എതിരാളികളെ മലർത്തിയടിക്കുന്ന താരമാണ് അണ്ടർടേക്കർ. ഡബ്ലുഡബ്ലുഇ മത്സരങ്ങളിൽ നിന്ന് പിൻമാറിയെങ്കിലും ഇന്നും ലോകത്തൊട്ടാകെ നിരവധി ആരാധകരാണ് അണ്ടർടേക്കറിനുള്ളത്. ഇന്നലെ നടന്ന റിയാദ് സീസൺ കപ്പിൽ ഫൈനലിലെ മുഖ്യ ആകർഷണമായിരുന്നു ഈ 58കാരൻ.

റിയാദ് സീസൺ കപ്പിൽ അൽഹിലാൽ-അൽ നസ്ർ കലാശ പോരാട്ടത്തിന് തൊട്ടുമുൻപാണ് കാണികളെയും കളിക്കാരെയും അത്ഭുതപ്പെടുത്തി കറുപ്പ് വസ്ത്രമണിഞ്ഞ് അണ്ടർ ടേക്കർ മൈതാനത്തേക്ക് പ്രവേശിച്ചത്. റസ്‌ലിങ് റിങ്ങിലേക്ക് വരുന്നതിന് മുൻപായി നൽകിയ തന്റെ ഐകോണിക് മ്യൂസിക് നൽകിയാണ് സംഘാടകർ അണ്ടർ ടേക്കറെ വരവേറ്റത്. കിരീടം അവതരിപ്പിച്ചതും താരമായിരുന്നു. അണ്ടർടേക്കറിനെ കണ്ടതും അമ്പരന്ന ക്രിസ്റ്റ്യാനോ പിന്നീട് സഹകളിക്കാരോടൊപ്പം തമാശയും പങ്കിട്ടു.റിങ് മത്സരങ്ങളിൽ നിന്ന് 2020ൽ വിരമിച്ച അണ്ടർടേക്കർ അവസാന നാല് വർഷമായി അപൂർവ്വമായി മാത്രമാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്.

Advertising
Advertising

ഫെനലിൽ റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങിയ അൽ-നസ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളിന് അൽ ഹിലാൽ കീഴടക്കിയിരുന്നു. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 17ാം മിനിറ്റിൽ സെർജ് സാവികിലൂടെയാണ് ആദ്യ ലീഡെഡുത്തത്. 30ാം മിനിറ്റിൽ സലിം അൽ ദൗസരി അൽ നസറിന് വീണ്ടും പ്രഹരമേൽപ്പിച്ചു. പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. നേരത്തെ ഇന്റർ മയാമിക്കെതിരെ 6-0 വമ്പൻജയം നേടിയ അൽ-നസ്‌റിന് സൗദി പ്രോലീഗിലെ എതിരാളികൾക്കെതിരെ ഇതാവർത്തിക്കാനായില്ല.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News