ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കുമെന്ന് സൂചന

കഴിഞ്ഞ സീസണിൽ ടീമിന്‍റെ ടോപ് സ്‌കോററായിരുന്നെങ്കിലും ടീമിന്‍റെ മൊത്തം പ്രകടനത്തിൽ താരം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2022-07-03 13:30 GMT

ലണ്ടന്‍: മാഞ്ചസ്റ്റർ യുണറ്റഡിന്‍റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ ഡോ ടീം വിട്ടേക്കുമെന്ന് സൂചന. സമ്മർ ട്രാൻസ്ഫറിൽ താരം ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്‍റസ്  വിട്ട് മാഞ്ചസ്റ്ററിലെത്തിയ താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി പോലും  നേടാനായിട്ടില്ല. കഴിഞ്ഞ സീസണിൽ ടീമിന്‍റെ ടോപ് സ്‌കോററായിരുന്നെങ്കിലും ടീമിന്റെ മൊത്തം പ്രകടനത്തിൽ താരം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഇതോടെ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയും നഷ്ടമായിരുന്നു. കിരീട വരൾച്ചയെ തുടർന്ന് പരിശീലകൻ ഒലെ ഗണ്ണർ സോൾഷിയറെ ടീം പുറത്താക്കുകയും എറിക് ടെൻഹാഗിനെ നിയമിക്കുകയും ചെയ്തു. സീസണ്‍ അവസാനിച്ചതിന് ശേഷം  ഇതിനോടകം 13 താരങ്ങൾ ടീം വിട്ടു കഴിഞ്ഞു.

ഈ സീസണിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തുടർന്നാൽ കരിയറിൽ ആദ്യമായി താരത്തിന് യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും. തന്‍റെ കരിയറിൽ ഒരിക്കല്‍ പോലും ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗ് കളിക്കാതിരുന്നിട്ടില്ല. 2023 ലാണ് താരവുമായുള്ള മാഞ്ചസ്റ്ററിന്‍റെ  കരാർ അവസാനിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News