ഡെന്മാർക്കിനെ പിടിച്ചുകെട്ടി ടുണീഷ്യ; ഗോൾരഹിത സമനില

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരമാണ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്

Update: 2022-11-22 15:23 GMT

ഫിഫ ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരം സമനിലയിൽ. ഗ്രൂപ്പ് ഡിയിലെ ഡെന്മാർക്കും ടുണീഷ്യയും തമ്മിലുള്ള മത്സരമാണ് സമനിലയിലായത്. ഡെന്മാർക്ക് 3-5-2 ഫോർമാറ്റിലും ടുണീഷ്യ 3-4-3 ഫോർമാറ്റിലും കളിച്ച മത്സരത്തിൽ ഗോളൊന്നും പിറന്നില്ല.

കോർണറുകളിൽ നിന്നായി 14 ഷോട്ടുകൾ മത്സരത്തിൽ ഉതിർക്കപ്പെട്ടെങ്കിലും ഒന്നുപോലും ഗോൾവല കുലുക്കിയില്ല. 50 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ഡെന്മാർക്കായിരുന്നു. 36 ശതമാനമാണ് ടുണീഷ്യയുടെ കളി നിയന്ത്രണം. ഇരുടീമുകളും 12 വട്ടം ഗോൾ ഷോട്ടുകൾ ഉതിർത്തപ്പോൾ ആറെണ്ണമാണ് ടാർഗറ്റിലേക്കെത്തിയത്. മത്സരത്തിലാകെ റഫറി മൂന്നുവട്ടം മഞ്ഞ കാർഡ് പുറത്തെടുത്തു. ഡെന്മാർക്കിന് 11 ഉം ടുണീഷ്യക്ക് ഒമ്പതും കോർണറെടുക്കാൻ അവസരം ലഭിച്ചു. അതേപടി 11 ഉം പത്തും ഫ്രീകിക്കളും കിട്ടി. എന്നാൽ ഒന്നും ഗോളായില്ല.

Advertising
Advertising

ആസ്‌ത്രേിലയയും ഫ്രാൻസുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജിയോ സിനിമാ മൊബൈൽ ആപ്പ് വഴിയും ബിയിംഗ് സ്പോർട്സ് ചാനലിലൂടെയും സ്‌പോർട്‌സ് 18ലൈവ് ചാനലിലൂടെയും മത്സരങ്ങൾ കാണാം.

Denmark - Tunisia match started

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News