ആഴ്‌സണൽ തോറ്റു; മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം

മൂന്നു മത്സരം ബാക്കി നിൽക്കേയാണ് കിരീടനേട്ടം

Update: 2023-05-20 19:32 GMT

ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയ്ക്ക്. മൂന്നു മത്സരം ബാക്കി നിൽക്കേയാണ് കിരീടനേട്ടം. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ നോട്ടിങ് ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടു. ഇതോടെയാണ് സിറ്റി ഹാട്രിക് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ആറ് സീസണിലായി അഞ്ചാം ലീഗ് കിരീടമാണ് ക്ലബ് നേടിയിരിക്കുന്നത്. ആകെ ഒമ്പത് ലീഗ് കിരീടവും ടീം നേടി.

Advertising
Advertising

35 മത്സരങ്ങളിൽ നിന്നായി ടീമിന് 85 പോയിൻറാണുള്ളത്. എന്നാൽ രണ്ടാമതുള്ള ആഴ്‌സണലിന് 37 മത്സരങ്ങളിൽ നിന്ന് 81 പോയിൻറാണ് നേടാനായത്. 69 പോയിൻറുമായി ന്യൂകാസിലാണ് മൂന്നാമത്.

നോട്ടിങ് ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണൽ തോറ്റത്. തയ്‌വോ അവ്‌നോയിയാണ് ഗോളടിച്ചത്. സീസണിൽ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ആഴ്‌സണലുണ്ടായിരുന്നത്. എന്നാൽ അവസാന മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ ടീം പിന്നാക്കം പോകുകയായിരുന്നു.

English Premier League title for Manchester City

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News