ഫിഫറാങ്കിങ്; തുടര്‍ച്ചയായ മൂന്നാം വർഷവും ബെൽജിയം തലപ്പത്ത്, ഇന്ത്യന്‍ വനിതകൾ 57ാം സ്ഥാനത്ത്

ഇറ്റലിയും ഫ്രാന്‍സും നില മെച്ചപ്പെടുത്തി

Update: 2021-10-21 13:31 GMT
Advertising

പുതുക്കിയ ഫിഫ റാങ്കിങ് പട്ടിക പുറത്തുവിട്ടു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും യുവേഫ നാഷൻസ് ലീഗിനും ശേഷം പുറത്ത് വിട്ട പട്ടികയിൽ 1832 പോയിന്‍റുകളുമായി തുടർച്ചയായ മൂന്നാം വർഷവും ബെൽജിയംതലപ്പത്ത് തുടർന്നു. 12 പോയിന്‍റുകളുടെ വ്യത്യാസത്തിൽ 1820 പോയിന്‍റുമായി ബ്രസീലാണ് രണ്ടാമത്. യുവേഫ നാഷൻസ് ലീഗ് വിജയത്തോടെ നിലമെച്ചപ്പെടുത്തിയ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് കയറി.

ഇറ്റലിയും ഇംഗ്ലണ്ടും അർജന്‍റീനയും സ്‌പെയിനുമാണ് ആദ്യ പത്തിലുള്ള മറ്റു പ്രമുഖർ. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി നാലാം സ്ഥാനത്തേക്കും യൂറോ കപ്പ് റണ്ണറപ്പുകളായ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്കുമുയർന്നു. അർജന്‍റീന ആറാം സ്ഥാനത്തും പോർച്ചുഗൽ എട്ടാം സ്ഥാനത്തുമാണ്. സാഫ് കപ്പ് വിജയത്തോടെ നില മെച്ചപ്പെടുത്തിയ ഇന്ത്യ 106 ാം സ്ഥാനത്താണ്. വനിതാ റാങ്കിങില്‍ 1425 പോയിന്‍റുകളുമായി ഇന്ത്യ 57ാം സ്ഥാനത്തുണ്ട്. അമേരിക്കയാണ് വനിതാ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News