സൂപ്പർ കപ്പ് കിരീടം എഫ്‌സി ഗോവക്ക്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി

Update: 2025-12-07 18:21 GMT
Editor : Harikrishnan S | By : Sports Desk

ഫത്തോർദ: തുടർച്ചയായ രണ്ടാം തവണ സൂപ്പർ കപ്പ് ജേതാക്കളായി എഫ്‌സി ഗോവ. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഗോവയുടെ വിജയം. മുൻ ചമ്പ്യാന്മാരായ ഈസ്റ്റ് ബംഗാളിനെ 6-5 എന്ന സ്കോറിനാണ് തോല്പിച്ചത്. ഇതോടെ എഎഫ്സി ചാമ്പ്യൻസ് ലീഗ് 2വിലേക്ക് യോഗ്യത നേടി.

ഡിസംബർ നാലിന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് എഫ്‌സി ഗോവയും പഞ്ചാബ് എഫ്‌സിയെ കീഴ്പെടുത്തി ഈസ്റ്റ് ബംഗാളും ഫൈനലിലേക്ക് മുന്നേറിയത്. നിലവിലെ ചാമ്പ്യന്മാരും മുൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളും ഗോളുകൾ സ്കോർ ചെയ്യാൻ പാട് പെടുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത സമയത്തും 30 മിനിറ്റ് അധിക സമയത്തിന് ശേഷവും ഗോൾ രഹിത സമനിലയിൽ തുടർന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഫലസ്തീൻ താരം മുഹമ്മദ് റാഷിദും ഇന്ത്യൻ താരം വിഷ്ണു പിവിയുമാണ് പെനാൽറ്റി കിക്കുകൾ പാഴാക്കിയത്. ഗോവയുടെ ക്യാപ്റ്റൻ ബോർഹ ഹെറേറയും പെനാൽറ്റി പാഴാക്കി. സഡൻ ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിൽ സാഹിൽ ടാവോറയാണ് ഗോവയുടെ വിജയഗോൾ നേടിയത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News