ഫുട്ബോള്‍ നിരീക്ഷകന്‍ സുബൈര്‍ വാഴക്കാടിന് വീടൊരുങ്ങുന്നു
വ്യവസായി അഫി അഹ്മദ് പയ്യന്നൂർ ആണ് സുബൈറിന് വീട് നിർമിച്ച് നൽകുന്നത്
ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാടിന് വീടൊരുങ്ങുന്നു. വ്യവസായി അഫി അഹ്മദ് പയ്യന്നൂർ ആണ് സുബൈറിന് വീട് നിർമിച്ച് നൽകുന്നത്. വീട് നിർമാണത്തിനുള്ള ആദ്യഗഡു സുബൈർ വാഴക്കാടിന് കൈമാറി.
നാടൻ വർത്തമാനം കൊണ്ട് ലോകോത്തരമായി ഫുട്ബോളിനെ വിശകലനം ചെയ്ത് ശ്രദ്ധേയനായ സുബൈറിന്‍റെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഇപ്പോൾ താമസിക്കുന്ന പഴക്കം കൊണ്ട് തകർന്ന വീടിന് പകരം സുരക്ഷിതമായി കഴിയാനൊരു വീട്,സുബൈർ വാഴക്കാടിൻറെ ഈ ആഗ്രഹം വ്യവസായിയായ അഫി അഹ്മദ് പയ്യന്നൂർ ഏറ്റെടുക്കുകയായിരുന്നു
ഫുട്ബോൾ പ്രേമികളുടെയും ജനപ്രതിനിധികളുടെയും ആദ്യഗഡുവായി നാല് ലക്ഷം രൂപ സുബൈറിന കൈമാറി. ഇഷ്ട ടീം ലോകകിരീടം ചൂടിയ സന്തോഷത്തോടൊപ്പം വീടെന്ന സന്തോഷം കൂടി തന്നെ തേടിയെത്തിയെന്ന് സുബൈർ വാഴക്കാട് പറഞ്ഞു. രണ്ട് കിടപ്പ് മുറികളുള്ള വീട് എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.