ആദ്യ എവേയും കടന്ന് മലബാറിയൻസിന്‍റെ ജൈത്രയാത്ര

വിജയത്തോടെ ഗോകുലം പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി

Update: 2023-11-13 16:40 GMT
Editor : Shaheer | By : Web Desk

കൊൽക്കത്ത: ട്രാവു എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിനു പരാജയപ്പെടുത്തി ഗോകുലം കേരള എഫ്.സി ജൈത്രയാത്ര തുടരുന്നു. സീസണിലെ ആദ്യ എവേ മത്സരത്തിൽ ക്യാപ്റ്റൻ അലെക്സ് സാഞ്ചെസിന്‍റെ ഇരട്ട ഗോള്‍ കരുത്തിലാണ് ടീമിന്‍റെ വിജയം.

ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടിയാണ് സാഞ്ചെസ് കുതിപ്പിനു തുടക്കമിട്ടത്. പതിനാറാം സെക്കന്‍ഡിലായിരുന്നു സീസണിലെ ഏറ്റവും വേഗമേറിയ ഗോൾ പിറന്നത്. തുടരെ ആക്രമണങ്ങൾ കണ്ട ആദ്യ പകുതിയിൽ പതിനാറാം മിനിറ്റിൽ അലെക്സ് വീണ്ടും ലക്ഷ്യം കണ്ടു. ഗോളെന്നുറപ്പിച്ച ഒട്ടനവധി അവസരങ്ങൾ ലക്ഷ്യംകാണാതെ പോയി. ആദ്യപകുതിയിൽ സ്കോർ 2-0.

Advertising
Advertising

രണ്ടാം പകുതിയിൽ ഗോൾ കീപ്പര്‍ ദേവാന്‍ഷ് ദബാസിനു കിട്ടിയ റെഡ് കാർഡ് കാരണം പത്ത് പേരിലേക്കു ചുരുങ്ങിയെങ്കിലും ഗോകുലത്തിന്‍റെ പ്രകടനത്തെ ഒട്ടും ബാധിച്ചില്ല.  ആക്രമണങ്ങൾ തുടര്‍ന്നെങ്കിലും പിന്നീടങ്ങോട്ട് ഗോള്‍ മാത്രം അകന്നുനിന്നു.

വിജയത്തോടെ ഗോകുലം പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി. ക്യാപ്റ്റൻ അലെക്സ് സാഞ്ചെസ് ആണ് ഗോൾവേട്ടക്കാരിൽ നിലവിൽ മുന്നിലുള്ളത്(8). 19ന് ഷില്ലോങ് ലാജോങ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് അടുത്ത മത്സരം.

Summary: I-League 2023-24: Alex Sanchez keeps on firing, takes Gokulam Kerala atop the table

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News