യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ തകർത്ത് ഇന്റർമിലാൻ

ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയം ആകും ഇത്.

Update: 2022-10-05 01:35 GMT

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാന് മുന്നിൽ ബാഴ്സലോണയ്ക്ക് പരാജയം. ഏക ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി.  45ാം മിനുട്ടിൽ ഹകൻ ചാഹനഗ്ലുവാണ് ഇന്ററിനായി ലക്ഷ്യംകണ്ടത്. ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയമായി ഇത്. 

മത്സരത്തിന്റെ 45ാം മിനുറ്റിലായിരുന്നു ബാഴ്‌സയുടെ ചങ്ക് തകർത്ത ഗോൾ വന്നത്. ഹകൻ ചാഹനഗ്ലുവാണ് ഇന്റർമിലാനായി ഗോൾ നേടിയത്. പിന്നെ സമനില ഗോളിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു ബാഴ്‌സയുടെത്. 67ാം മിനുറ്റിൽ ബാഴ്‌സ ഗോൾ നേടി. എന്നാൽ വാറിൽ തട്ടി ഗോൾ മടങ്ങി. പിന്നീട് ഗോൾ മടക്കാൻ ആവത് പണിപെട്ടെങ്കിലും ലെവൻഡോസ്‌കിക്കും സംഘത്തിനും കഴിഞ്ഞില്ല. ഒരു ഗോളിന്റെ വിജയത്തോടെ ഇന്റർമിലാൻ കളി അവസാനിപ്പിച്ചു.

Advertising
Advertising

നേരത്തെ ബാഴ്സലോണ ബയേണോടും പരാജയപ്പെട്ടിരുന്നു. ഇപ്പോൾ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാാനത്താണ് ബാഴ്സലോണ. ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തും ബയേൺ ഒന്നാമതും നിൽക്കുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ, റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു.  ക്ലബ് ബ്രഗ്ഗെ അത്ലറ്റിക്കൊ മാഡ്രിഡിനെ 2 - 0ത്തിന് പരാജയപ്പെടുത്തി. ഫ്രാങ്ക്ഫർട്ട് ടോട്ടനത്തെ ഗോൾരഹിത സമനിലയിൽ തളച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News