ഐ.എസ്.എൽ : കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ

വൈകീട്ട് ഏഴരക്ക് നടക്കുന്ന മത്സരത്തിൽ ബംഗളൂരുവാണ് കേരളത്തിന്റെ എതിരാളികൾ

Update: 2022-01-30 01:44 GMT

ഐ.എസ്.എല്ലിൽ ഒരു ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങുന്നു. വൈകീട്ട് ഏഴരക്ക് നടക്കുന്ന മത്സരത്തിൽ ബംഗളൂരുവാണ് കേരളത്തിന്റെ എതിരാളികൾ. തിലക് മൈതാനിലാണ് കളി.

സീസണിൽ തോൽവി അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‍സ് കോവിഡിന് മുന്നിൽ പതറി. ക്യാമ്പിൽ കോവിഡ് ആശങ്ക പിടിമുറിക്കിയതോടെ രണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. ദിവസങ്ങളോളം പരിശീലനം വരെ ഉപേക്ഷിക്കേണ്ടിവുന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ കൊമ്പന്മാർക്ക് മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടതോടെ ആ സ്ഥാനവും നഷ്ടമായി. വീണ്ടും പോരാട്ട ചൂടിലേക്ക് എത്തുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ ഒത്തിണക്കം തന്നെയാകും ടീമിന്റെ ആത്മവിശ്വാസം.

Advertising
Advertising




 

നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‍.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെുടത്തിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇരു ടീമുകളും സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ കളി 1-1 സമനിലയിൽ കലാശിച്ചിരുന്നു

News Summary : ISL: Kerala Blasters are back on the field today

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News