ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് പോരാട്ടം

Update: 2021-12-21 02:04 GMT

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എടികെ മോഹൻ ബഗാൻ , നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.

ആറു മത്സരങ്ങൾ കളിച്ച എടികെ മോഹൻബഗാൻ രണ്ട് മത്സരങ്ങളിലാണ് ജയിച്ചത്. രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ രണ്ടെത്തിൽ തോറ്റു. സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കുകയും ചെയ്തു. ഗോവ പരിശീകനായിരുന്ന ജുവാൻ ഫെറാൻഡോയാണ് ടീമിന്റെ പുതുയ പരിശീലകൻ. റോയ് കൃഷ്ണ, ലിസ്റ്റൺ കൊളാക്കോ ,ഹ്യൂഗോ ബോമസ് എന്നിവരിലാണ് എടികെ മോഹൻ ബഗാന്റെ പ്രതീക്ഷ.

ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയം മാത്രമാണ് നോർത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്. എട്ട് ഗോളുകൾ മാത്രമടിച്ച നോർത്ത് ഈസ്റ്റ് 13 ഗോളുകൾ വഴങ്ങി. മിന്നും ഫോമിലുള്ള മലയാളി താരംവി പി സുഹൈറാണ് നോർത്ത് ഈസ്റ്റിന്റെ തുറുപ്പ് ചീട്ട്.



Summary : ISL Today

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News