'ഇനിയും പോകാനുണ്ട്, സമ്മർദത്തിന് അടിമപ്പെട്ട് കളിക്കില്ല': വുകോമനോവിച്ച്

എടികെ മോഹൻ ബഗാനെതിരായ ആദ്യ തോൽവിക്ക് ശേഷവും കളിയിൽ തിരിച്ചെത്താനുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നു. നല്ല കളിക്കാരും ശൈലിയും കഴിവും ഉപയോഗിച്ച് തിരിച്ചുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നുവെന്നും വുകോമിനോവിച്ച് പറഞ്ഞു.

Update: 2022-01-13 03:04 GMT
Editor : rishad | By : Web Desk
Advertising

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മിന്നുംഫോമിൽ പരിശീലകൻ ഇവാൻ വുകോമിനോവിച്ച് സന്തോഷവാനാണ്. എന്നാൽ പാതി മത്സരങ്ങളെ പിന്നിട്ടിട്ടുള്ളൂവെന്നും ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാനുണ്ടെന്നും പറയുകയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. എടികെ മോഹൻ ബഗാനെതിരായ ആദ്യ തോൽവിക്ക് ശേഷവും കളിയിൽ തിരിച്ചെത്താനുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നു. നല്ല കളിക്കാരും ശൈലിയും കഴിവും ഉപയോഗിച്ച് തിരിച്ചുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നുവെന്നും വുകോമിനോവിച്ച് പറഞ്ഞു.

പ്രതിരോധതാരങ്ങൾ ഗോൾ നേടുന്നത് ടീമിന്റെ പ്രകടനത്തിന്റെ മറ്റൊരുതലത്തിലേക്ക് എത്തിക്കും. ഡിഫൻഡർമാർ ഗോൾ നേടുന്നതോടെ എതിർ ടീമുകൾക്ക് തന്ത്രം മെനയാൻ ആകില്ല. ഫുട്ബോൾ ആസ്വദിച്ച് കളിക്കണമെന്നും ഒരിക്കലും സമ്മർദത്തിന് അടിമപ്പെട്ട് കളിക്കില്ലെന്നും കോച്ച് വ്യക്തമാക്കി.

'പരസ്പരം ഏറ്റുമുട്ടിയാൽ, മറ്റ് ടീമുകളെ മനസിലാക്കാനുള്ള അവസരം ലഭിക്കും. അതിനാൽ ഇനി ആശ്ചര്യങ്ങള്‍ക്ക് പ്രസക്തിയില്ല.  ഇനി ടീമിനോട് പറയാനുള്ളത്  നല്ല ഓർഗനൈസ്ഡ് ആയിരിക്കുവാനുമുള്ള പ്രതിബദ്ധതയെക്കുറിച്ചാണ്.  പരിക്കിനെ നേരിടാൻ പാകത്തിന് വേണ്ടത്ര താരങ്ങൾ ടീമിലുണ്ട്. ആശങ്കയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. കളിക്കാർക്ക് സംഭവിക്കുന്ന ദീർഘകാല പരിക്കുകൾ അത്ര സുഖകരമല്ല. ഐ‌എസ്‌എല്ലിലേത് വളരെ ചെറിയ കാലയളവിലുള്ള മത്സരങ്ങളായതിനാൽ ഒരു താരത്തിന് വലിയ പരിക്ക് പറ്റിയാൽ അതിനർത്ഥം പ്രസ്തുത താരം മുഴുവൻ സീസണിൽ നിന്നും പുറത്താണ് എന്നാണ്. അത് തിരിച്ചടിയാണ്'- വുകോമനോവിച്ച് പറഞ്ഞു. 

അതേസമയം മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധമൊരുക്കുന്നവർ ഗോൾ കണ്ടെത്തുന്നു. അവര്‍ എതിർ ടീമിന്റെ ബോക്‌സിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തിരിച്ച് അതേ വേഗത്തിൽ സ്വന്തം ബോക്‌സിലെത്തി പ്രതിരോധ ചുമതലയും നിർവഹിക്കുന്നു. ഇതാണ് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈറ്റ്.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. ഇതോടെ ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുപിടിച്ചു. 

We need to stay humble, still a long way to go: Kerala Blasters FC's Ivan Vukomanovic

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News