നിഷുകുമാറും ഖബ്രയും ഗോളടിച്ചു; ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ഗോളിന് മുമ്പിൽ

നിഷു കുമാർ 28ാം മിനുട്ടിൽ ഗോൾ നേടിയപ്പോൾ, 40 മിനുട്ടിലായിരുന്നു ഖബ്ര ഗോൾ വല കുലുക്കിയത്.

Update: 2022-09-07 06:02 GMT

ഐഎസ്എൽ പോയൻറ് പട്ടികയിൽ ഒന്നാമന്മാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് തകർപ്പൻ പ്രകടനം തുടരുന്നു. ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരം ഒന്നാം പകുതി പിന്നിടുമ്പോൾ രണ്ടു ഗോളുമായി ടീം മുമ്പിലാണ്. നിഷു കുമാറും ഹർമൻജ്യോത് ഖബ്രയുമാണ് ഗോളടിച്ചിരിക്കുന്നത്. നിഷു കുമാർ 28ാം മിനുട്ടിൽ ഗോൾ നേടിയപ്പോൾ, 40 മിനുട്ടിലായിരുന്നു ഖബ്ര ഗോൾ വല കുലുക്കിയത്. ഹെഡ്ഡറിലൂടെയാണ് ഖബ്ര ഗോൾ കണ്ടെത്തിയത്.


Advertising
Advertising



മത്സരത്തിൽ 61 ശതമാനം പന്തടക്കവുമായി ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് മികച്ചു നിൽക്കുന്നത്. 267 പാസുകൾ നടത്തിയ 79 ശതമാനം പാസ് കൃത്യതയും ടീം പുലർത്തി.


Kerala Blasters continue to top the ISL points table. The team is leading by two goals in the first half against Odisha FC.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News