വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ഈസ്റ്റ് ബംഗാള്‍

നിലവില്‍ 23 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Update: 2022-02-14 01:56 GMT

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് തിരിച്ചടിയായിരുന്നു.

നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്‌.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്‍റെ എക്കാലത്തെയും മികച്ച പോയിന്‍റ്  നേട്ടമാകും. എന്നാൽ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിട്ടില്ലാത്ത കേരളത്തിന് ഇന്നും കാര്യങ്ങൾ എളുപ്പമാകില്ല.

Advertising
Advertising

ഇന്ന് ബ്ലാസ്റ്റേഴ്സ്  നിരയില്‍ ഹോർമിൻപാം, ലെസ്കോവിച്, ഖാബ്ര എന്നിവർ ഉണ്ടാകില്ല. അറ്റാക്കിൽ ഡിയസ് തിരികെയെത്തും.

കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവർട്ടും ഒരു ഗോളുമായി ഡാനിയേൽ ചീമയുമാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തുവിട്ടത്. 45, 48 മിനുറ്റുകളിൽ ലഭിച്ച പെനാൽട്ടികളിലാണ് സ്‌റ്റേവാർട്ട് ഗോൾ കണ്ടെത്തിയത്. 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും സീസണിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ മടക്കാനായില്ല.

ഗ്രേഗ് സ്‌റ്റേവർട്ടിനെയും ബോറിസിനെയും ബോക്‌സിൽ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാൽട്ടി ലഭിച്ചത്. സ്‌റ്റേവർട്ട എടുത്ത ഫ്രീകിക്കിൽ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടായത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാൽട്ടി ബോക്‌സിന്‍റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോൾ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോൾ വലയിലെത്തിച്ച് ഈസ്റ്റ് ബംഗാളിന്‍റെ പട്ടിക പൂര്‍ത്തിയാക്കി.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News