എന്തെങ്കിലും പറ്റിയോ? റോണോയുടെ മുഖത്തെ പരിക്ക് പരിശോധിച്ച് എംബാപ്പെ - വീഡിയോ

നിരവധി പേരാണ് പല തലക്കെട്ടോടെ വീഡിയോ പങ്കുവച്ചത്

Update: 2023-01-20 06:57 GMT
Editor : abs | By : Web Desk

ലോക ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണോൾഡോയും ലയണൽ മെസ്സിയും മുഖാമുഖം വന്ന മത്സരമെന്ന നിലയിലാണ് പിഎസ്ജിയും റിയാദ് ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള പോരാട്ടം ശ്രദ്ധിക്കപ്പെട്ടത്. മത്സരത്തിൽ 5-4ന് പിഎസ്ജി വിജയിച്ചെങ്കിലും കളിയുടെ താരമായി മാറിയത് ക്രിസ്റ്റ്യാനോയാണ്. ഇരട്ടഗോളുകളുമായി മുന്നിൽനിന്നു നയിച്ച ക്രിസ്റ്റ്യാനോ ആരാധക ഹൃദയം കീഴടക്കി. 

വമ്പന്‍ താരനിര ഒന്നിച്ച കളിയുടെ അകത്തും പുറത്തുമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കളിക്കിടെ പരിക്കേറ്റ റോണോയെ ചെന്നുകണ്ട് വിവരം അന്വേഷിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ വീഡിയോ ആണ് അതിലൊന്ന്. പിഎസ്ജി ഗോൾ കീപ്പർ കീലർ നവാസിന്റെ പഞ്ച് മുഖത്തു കൊണ്ടാണ് റോണോക്ക് പരിക്കേറ്റത്. ആ കുറ്റത്തിന് റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. 

Advertising
Advertising



ക്രിസ്റ്റ്യാനോയുടെ മുഖത്തു കൊണ്ട പഞ്ച് ചെറുതായിരുന്നില്ല. മെഡിക്കൽ ടീം വന്ന് പരിശോധിച്ച ശേഷമാണ് താരം കളിയിൽ തുടർന്നത്. ഈ വേളയിലാണ് എംബാപ്പെ ക്രിസ്റ്റ്യാനോയുടെ അടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചത്. മുഖത്ത് കൈവച്ച് പരിക്കു പരിശോധിച്ച ശേഷം ചിരിയോടെയാണ് ഇരുവരും പിരിഞ്ഞത്.

നിരവധി പേരാണ് പല തലക്കെട്ടോടെ വീഡിയോ പങ്കുവച്ചത്. ക്രിസ്റ്റ്യാനോ മനുഷ്യൻ തന്നെയാണോ എന്ന് എംബാപ്പെ പരിശോധിക്കുന്നു എന്നാണ് ഒരാൾ ശീർശകം നൽകിയത്. മനുഷ്യനാണോ മെഷീനാണോ എന്ന് എംബാപ്പെ പരിശോധിക്കുന്നു എന്ന് മറ്റൊരാള്‍ എഴുതി. 



കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ലയണൽ മെസ്സിയാണ് പിഎസ്ജിയെ മുമ്പിലെത്തിച്ചത്. എംബാപ്പെ, റാമോസ്, മാർക്വിഞ്ഞോസ്, ഹ്യൂഗോ എകിറ്റികെ എന്നിവരും ഫ്രഞ്ച് ക്ലബ്ബിനായി  ഗോൾ നേടി. ക്രിസ്റ്റ്യാനോയ്ക്ക് പുറമേ, ഹിയോൺ സൂ ജങ്, ടാലിസ്‌ക എന്നിവരാണ് റിയാദ് ഓൾ സ്റ്റാറിനു വേണ്ടി ഗോൾ സ്വന്തമാക്കിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News