സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി; എംബാപ്പെ കളിക്കുന്ന കാര്യം സംശയത്തില്‍

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി പരാജയപ്പെട്ടിരുന്നു

Update: 2021-05-04 03:25 GMT
Editor : ubaid | Byline : Web Desk

പി.എസ്.ജി സൂപ്പർ താരം കെയ്ലിൻ എംബാപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ കളിക്കാനുള്ള സാധ്യത സംശയത്തില്‍. വലത് കാൽവണ്ണക്കേറ്റ പരിക്ക് മൂലം കഴിഞ്ഞ ദിവസം ലെൻസിനെതിരെ നടന്ന ലീഗ് 1 മത്സരത്തിൽ നിന്നു എംബാപ്പെ വിട്ടു നിന്നിരുന്നു. ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിനായി പി.എസ്.ജിക്കൊപ്പം എംബാപ്പ മാഞ്ചസ്റ്ററിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പരിക്ക് വിലയിരുത്തിയതിന് ശേഷമാണ് കളിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് പി.എസ്.ജി പരിശീലകൻ മൗറിസിയോ പൊച്ചട്ടീനോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ എംബാപ്പെയ്ക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ പൊച്ചട്ടീനോ, എന്നാൽ മത്സരത്തിന് തൊട്ടു മുൻപ് മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ അന്തിമ‌ തീരുമാനമെടുക്കൂവെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. 

Advertising
Advertising

Full View

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി പരാജയപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ അവർക്ക് ഫൈനലിലേക്ക് പ്രവേശിക്കാനാവൂ. ഈ സാഹചര്യത്തിൽ എംബാപ്പെയുടെ പരിക്ക് പി.എസ്.ജിക്ക് കനത്ത തിരിച്ചടിയാകും.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News