മെസി തന്നെ മാനസികമായി തകര്‍ത്തു'; വെളിപ്പെടുത്തലുമായി ഇറ്റലി ഇതിഹാസ താരം

2011-12 സീസണിലെ ചാമ്പ്യൻസ് ലീഗില്‍ ഇരുവരുടെയും ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴുള്ള അനുഭവമാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയാറ്റോരി ബ്രുട്ടിയോട് നെസ്റ്റ വെളിപ്പെടുത്തിയത്.

Update: 2021-06-22 03:52 GMT
Editor : ubaid | By : Web Desk

എങ്ങിനെയാണ് ലയണൽ മെസി തന്നെ മാനസികമായി തകര്‍ത്തതെന്ന് വിശദീകരിച്ച് ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ അലസാന്ദ്രോ നെസ്റ്റ‌. 2011-12 സീസണിലെ ചാമ്പ്യൻസ് ലീഗില്‍ ഇരുവരുടെയും ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴുള്ള അനുഭവമാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയാറ്റോരി ബ്രുട്ടിയോട് നെസ്റ്റ വെളിപ്പെടുത്തിയത്. 2006 ലെ ലോകകപ്പ് നേടിയ ഇറ്റലി ടീമിലെ അംഗമായിരുന്നു നെസ്റ്റ.

2011-12 സീസണിലെ ചാമ്പ്യൻസ് ലീഗിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയ നാല് മത്സരങ്ങളും.‌ നെസ്റ്റ കളിച്ച എ.സി മിലാനും, മെസിയുടെ ബാഴ്സലോണയും ഗ്രൂപ്പ് ഘട്ടത്തിലും, ക്വാർട്ടർ ഫൈനലിലുമാണ് അന്ന് ഏറ്റുമുട്ടിയത്. 

Advertising
Advertising

Full View

ബാഴ്സലോണക്കെതിരെ അന്ന് നടന്ന മത്സരത്തിന്റെ താൻ മെസിയെ ചവിട്ടിയെന്നും പിന്നാലെ തളർന്ന് നിലത്തു വീണ തന്നെ മെസി സഹായിക്കാനെത്തിയത് മാനസികമായി തകർത്തെന്നും നെസ്റ്റ പറഞ്ഞു. "മെസി അദ്ദേഹത്തിന്റെ കൈ എനിക്കു നേരെ നീട്ടി. ഗ്രൗണ്ടിൽ വീണ ഞാൻ നക്ഷത്രങ്ങളെ കണ്ടു, രണ്ട് സെക്കൻഡുകൾക്ക് ശേഷം കണ്ണു തുറന്നപ്പോൾ, എനിക്ക് നേരെ നീട്ടിയ മെസിയുടെ കൈയ്യും, മുഖവുമാണ് കണ്ടത്, അവനെന്നെ സഹായിക്കുകയായിരുന്നു. അതെന്നെ മാനസികമായി തകർത്തു‌. ആദ്യ 10 മിനുറ്റുകൾക്കുള്ളിൽ 10 തവണ മെസി എനിക്ക് പിടി തരാതെ രക്ഷപെട്ടതാണ് എന്നെ ശരിക്കും വിഷമിപ്പിച്ചത്. പ്രായം 37 ആയെന്ന് എനിക്ക് അനുഭവപ്പെടാൻ തുടങ്ങി," നെസ്റ്റ പറഞ്ഞു.

2011-12 സീസൺ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയും എ.സി മിലാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, മെസിയുടെ ടീമിനായിരുന്നു ജയം.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News