മെസ്സിക്ക് ലീഗിലെ അടുത്ത മത്സരം നഷ്ടമാവും

ലീഗില്‍ മോണ്ടിപ്പെല്ലിയറിനെതിരെ നടക്കുന്ന മത്സരമാണ് നഷ്ടമാവുക

Update: 2021-09-24 16:41 GMT

സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ലീഗ് 1 ല്‍  മോണ്ടിപ്പെല്ലിയറിനെതിരെ നടക്കുന്ന അടുത്ത മത്സരം നഷ്ടമാവും. ഇന്നാണ് പി.എസ്.ജി അധികൃതര്‍ ഇക്കാര്യമറിയിച്ചത്. ലിയോണിനെതിരായ മത്സരത്തില്‍ 75-ാം മിനിറ്റില്‍ സൂപ്പര്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇതിന് കാരണം എന്ന് ടീം അറിയിച്ചു. ലീഗില്‍ മെട്സിനെതിരായ മത്സരത്തിലും താരത്തിന് ഇറങ്ങാനായിരുന്നില്ല.അടുത്ത കളിയിലും മെസ്സിക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.പി.എസ്.ജിക്കായി മെസ്സിക്ക് ഇനിയും തന്‍റെ ആദ്യ ഗോള്‍ കണ്ടെത്താനായിട്ടില്ല അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരത്തിന് ഇറങ്ങാനാവുമെന്ന് പി.എസ്.ജി അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News