രണ്ടാംപാദത്തിൽ കംബാക്; ടോട്ടനത്തെ തകർത്ത് ലിവർപൂൾ കരബാവോ കപ്പ് ഫൈനലിൽ
ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ
Update: 2025-02-07 04:53 GMT
ആൻഫീൽഡ്: എതിരില്ലാത്ത നാല് ഗോളിന് ടോട്ടനത്തെ തകർത്ത് ലിവർപൂൾ കരബാവോ കപ്പ് ഫൈനലിൽ. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ചെമ്പട സ്വന്തം തട്ടകമായ ആൻഫീൽഡിലെ രണ്ടാംപാദത്തിൽ ശക്തമായ കംബാക് നടത്തുകയായിരുന്നു. കോഡി ഗാക്‌പോ(34), മുഹമ്മദ് സലാഹ്(51), ഡൊമനിക് സ്ലൊബസ്ലായ്(75), വിർജിൽ വാൻഡെക്(80) എന്നിവരാണ് ഗോൾ സ്‌കോറർമാർ.
The @Carabao_Cup final is set 👊 pic.twitter.com/xQkbswIpbA
— Liverpool FC (@LFC) February 6, 2025
മാർച്ച് 16ന് വെംബ്ലി സ്‌റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ ന്യൂകാസിലാണ് ലിവർപൂളിന്റെ എതിരാളികൾ. കരുത്തരായ ആർസനലിനെ ഇരുപാദങ്ങളിലുമായി (4-0) വീഴ്ത്തിയാണ് ന്യൂകാസിൽ ഫൈനൽ ഉറപ്പിച്ചത്.