വരവറിയിച്ച് മർമോഷ്; ന്യൂകാസിലിനെ തരിപ്പണമാക്കി സിറ്റി, വില്ലക്ക് സമനിലകുരുക്ക്

ജയത്തോടെ പ്രീമിയർ ലീഗ് ടോപ് ഫോറിലേക്കെത്താനും ഗ്വാർഡിയോളയുടെ സംഘത്തിനായി

Update: 2025-02-15 18:34 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: പ്രീമിയർലീഗ് ആവേശപോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ജനുവരി ട്രാൻസ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമർ മർമോഷ് ഹാട്രിക്കുമായി തിളങ്ങി. സിറ്റിക്കായി ആദ്യമായാണ് താരം വലകുലുക്കുന്നത്. 19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യൻ ഫോർവേഡ് ലക്ഷ്യംകണ്ടത്. 84ാം മിനിറ്റിൽ ജെയിംസ് മകാറ്റെ നാലാം ഗോൾനേടി പട്ടിക പൂർത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയർ ലീഗ് ടോപ് ഫോറിലേക്കുയർന്നു.

Advertising
Advertising

 മറ്റൊരു മത്സരത്തിൽ ആസ്റ്റൺവില്ലയെ സമനിലയിൽ കുരുക്കി ഇപ്സ്വിച് ടൗൺ. 56ാം മിനിറ്റിൽ മുന്നിലെത്തിയ ഇപ്സ്വിചിനെതിരെ 69ാം മിനിറ്റിൽ ഒലീ വാറ്റ്കിൻസിലൂടെ വില്ല സമനില പിടിച്ചു.  40ാം മിനിറ്റിൽ ടുവൻസെബെക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരുമായി പൊരുതിയാണ് ഇപ്സ്വിച് വില്ലയെ സമനിലയിൽ കുരുക്കിയത്.

   പ്രീമിയർലീഗിൽ അത്ഭുതകുതിപ്പ് നടത്തുന്ന ടോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുൾഹാം തോൽപിച്ചു.എമിലി സ്മിത്ത് റൊവെ(15), കാൽവിൻ ബസെയ്(62) എന്നിവരാണ് ഫുൾഹാമിനായി ഗോൾനേടിയത്. ഫോറസ്റ്റിനായി സ്‌ട്രൈക്കർ ക്രിസ് വുഡ്(37)ലക്ഷ്യംകണ്ടു. സതാംപ്ടണിനെ 3-1ന് തകർത്ത് ബോൺമൗത്ത് ചെൽസിയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News