വോൾഫ്‌സിനെ വീഴ്ത്തി യുണൈറ്റഡ്; നോട്ടിംഗ്ഹാമിനെതിരെ ചെൽസിയ്ക്ക് സമനില

ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു

Update: 2023-05-13 16:23 GMT

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾഫ്‌സിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. 32ാം മിനിട്ടിൽ ആന്തണി മാർഷ്യലും 94ാം മിനിട്ടൽ അലക്‌സാണ്ട്രോ ഗർനാച്ചോയും ടീമിനായി ഗോൾ നേടി.

അതേസമയം, ചെൽസി- നോട്ടിംഗ്ഹാം ഫോറസ്റ്റ് എഫ്.സി മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. 51, 58 മിനിട്ടുകളിൽ റഹീം സ്റ്റർലിംഗ് ചെൽസിക്കായി ഗോൾ നേടിയപ്പോൾ തായ്‌വോ അവോനിയി നോട്ടിംഗ്ഹാമിനായി ഗോളടിച്ചു. ലീഡ്‌സ് യുണൈറ്റഡ് മത്സരവും 2-2 സമനിലയിൽ പിരിഞ്ഞു.

Advertising
Advertising

അതേസമയം, ക്രിസ്റ്റിയൽ പാലസ് ബേൺമൗത്തിനെയും ഫുൾഹാം സതാംപ്ഡണിനെയും എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു.

സീസണിലെ പോയിൻറ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. 82 പോയിൻറാണ് അവർക്കുള്ളത്. 81 പോയിൻറുള്ള ആഴ്‌സണൽ രണ്ടാമതും 66 പോയിൻറുള്ള ന്യൂകാസിൽ മൂന്നാമതുമാണ്. അത്ര തന്നെ പോയിൻറുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതാണ്. ലിവർപൂൾ (62), ടോട്ടനം (57) അഞ്ചും ആറും സ്ഥാനങ്ങളിലാണുള്ളത്.

Manchester United beat Wolves; Chelsea draw against Nottingham

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News