ശമ്പളം കൂട്ടിനൽകിയില്ല: സലാഹ് ലിവർപൂൾ വിടുന്നു

താരം ചോദിച്ച ശമ്പളം നൽകാൻ ലിവർപൂൾ മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ അടുത്ത സീസണോടെ താരം ആൻഫീൽഡ് വിടും.

Update: 2022-06-29 15:21 GMT

ബ്രിട്ടന്‍: ശമ്പളപ്രശ്‌നത്തിൽ ലിവർപൂളിന്റെ ഈജിപ്ത്യൻ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ക്ലബ്ബ് വിടാനൊരുങ്ങുന്നു. അടുത്ത സീസണോടെയാണ് സലാഹിന്റെ കരാർ അവസാനിക്കുന്നത്. താരം ചോദിച്ച ശമ്പളം നൽകാൻ ലിവർപൂൾ മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ അടുത്ത സീസണോടെ താരം ആൻഫീൽഡ് വിടും.

കാര്യമായ വർധനയാണ് സലാഹ് ലിവർപൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ നിലവിലെ ക്ലബ്ബിന്റെ സാമ്പത്തിക നില തകരാതിരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതിനാൽ തന്നെ സലാഹുമായുള്ള ചർച്ചകളിൽ നിന്ന് പോലും വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം ആയ്ചയിൽ 160,000 യൂറോയാണ്(1.26 കോടിയിലധികം) സലാഹ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Advertising
Advertising

യുർഗന്‍ ക്ലോപ്പിന് കീഴിലാണ് സലാഹ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറിയത്. ഇംഗ്ലണ്ടിലെ നാല് ആഭ്യന്തര ട്രോഫികളും ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോപ്യൻ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടിയ ടീമിന്റെ ഭാഗമാണ് സലാഹ്. അതേസമയം പി.എസ്.ജി, റയൽ മാഡ്രിഡ്, ബാർസലോന, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് സലാഹിന്റെ നീക്കത്തെ താത്പര്യത്തോടെ നോക്കുന്നത്. ഈ ടീമുകൾക്ക് സലാഹിനെ സ്വന്തമാക്കണമെന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിവര്‍പൂളിനായി 254 മത്സരം കളിച്ച സലാഹ്, 156 ഗോളുകളും നേടിയിട്ടുണ്ട്.

അതേസമയം മുഹമ്മദ് സലായ്ക്ക് പകരക്കാരനായി റയന്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയെ ടീം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസെന്‍സിയോക്കും റയലുമായി ഒരു വര്‍ഷത്തെ കരാറാണ് ബാക്കിയുള്ളത്. ലിവര്‍പൂളിന് പുറമെ യൂറോപ്യന്‍ വമ്പന്‍മാരായഇന്റര്‍ മിലാന്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണെെറ്റഡ് എന്നിവരും താരത്തിന് പുറകെയുണ്ട്. 

Summary-Mohamed Salah set to leave next season after Liverpool deny high salary

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News