ഫിഫ ദ ബെസ്റ്റിൽ ക്രിസ്റ്റ്യാനോ വോട്ടു ചെയ്തില്ല; പെപ്പെയുടെ വോട്ട് എംബാപ്പെയ്ക്ക്

പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്കാണ് നൽകിയത്

Update: 2023-02-28 11:19 GMT
Editor : abs | By : Web Desk

ക്രിസ്റ്റ്യാനോ 

ഫിഫ ദ ബെസ്റ്റിൽ ക്രിസ്റ്റിയാനോ റെണാൾഡോ എന്തുകൊണ്ടു വോട്ടു ചെയ്തില്ല എന്നതാണ് ഫുട്‌ബോൾ ലോകത്തെ നിലവിലെ പ്രധാന ചർച്ച. വോട്ട് ചെയ്യാനാവുമായിരുന്നിട്ടും സൗദി ലീഗിൽ അൽ നസ്‌റിന് വേണ്ടി കളിക്കുന്ന താരം വോട്ടെടുപ്പിൽ നിന്ന് എന്തിന് വിട്ടുനിന്നു എന്നതിന് കൃത്യമായ മറുപടിയില്ല. പകരം പ്രതിരോധ താരം പെപ്പെയാണ് വോട്ട് ചെയ്തത്. ദേശീയ ടീം നായകന്മാർ, പരിശീലകർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള 300 മാധ്യമപ്രവർത്തകർ, താരങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ആരാധകർ എന്നിവരാണ് മികച്ച താരത്തെ തിരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തിയത്.

എന്നാൽ പെപ്പെയുടെ വോട്ടുകളിൽ ഒന്നുപോലും മെസിക്ക് ലഭിച്ചില്ല എന്നതും ശ്രദ്ധേയമായി. പെപ്പെയുടെ ആദ്യ വോട്ട് എംബാപ്പെയ്ക്കായിരുന്നു. രണ്ടാം വോട്ട് മോഡ്രിച്ചിനായിരുന്നു. . മൂന്നാം വോട്ട് പെപ്പെ നൽകിയത് ബെൻസേമയ്ക്കാണ്.

Advertising
Advertising

പോർച്ചുഗലിന്റെ പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്കാണ് നൽകിയത്. കെവിൻ ഡി ബ്രൂയ്ൻ, എംബാപ്പെയ്ക്കുമായി രണ്ടും മൂന്നും വോട്ടുകൾ മാർട്ടിനസ് ചെയ്തു. മെസിയുടെ ആദ്യ വോട്ട് ബ്രിസീൽ താരം നെയ്മർക്കായിരുന്നു. രണ്ടാം വോട്ട് പിഎസ്ജിയിലെ തന്റെ സഹതാരം എംബാപ്പെയ്ക്കും.

52 പോയിന്റുമായാണ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഓരോ  മെസി ആദ്യ വോട്ട് നൽകിയ സുഹൃത്തും സഹതാരവുമായ നെയ്മർ പക്ഷെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എംബാപ്പെയ്ക്കു ലഭിച്ചത് 44 പോയിന്റാണ്. ബെൻസേമയ്ക്ക് 34 പോയിന്റും. ലൂക്ക മോഡ്രിച്ച്(28), എർലിങ് ഹാലൻഡ്(24), സാദിയോ മാനെ(19), ജൂലിയൻ അൽവാരസ്(17), അഷ്‌റഫ് ഹക്കീമി(15), നെയ്മർ(13), കെവിൽ ഡിബ്യൂയിൻ(10), വിനീഷ്യസ് ജൂനിയർ(10), റോബർട്ട് ലെവൻഡോവ്‌സ്‌കി(ഏഴ്), ജ്യൂഡ് ബെല്ലിങ്ങാം(മൂന്ന്) മുഹമ്മദ് സലാഹ്(രണ്ട്) എന്നിങ്ങനെയാണ് പട്ടികയിൽ താരങ്ങൾക്ക് ലഭിച്ച പോയിന്റ്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ മെസിക്ക് ആദ്യ വോട്ട് നൽകിയപ്പോൾ എംബാപ്പെയെ പിന്തുണച്ചതേയില്ല. മാനെ, ബെൻസേമ എന്നിവർക്കാണ് രണ്ട്, മൂന്ന് വോട്ടുകൾ നൽകിയത്. ഈജിപ്ത് ക്യാപ്റ്റൻ മുഹമ്മദ് സലാഹ് മെസിക്ക് ഒരു വോട്ടും നൽകിയില്ല. ബ്രസീൽ താരം വിനീഷ്യസിനായിരുന്നു താരത്തിന്റെ ആദ്യ വോട്ട്. ഡിബ്യൂയിൻ, ഹകീമി എന്നിവർക്കാണ് മറ്റു വോട്ടുകൾ നൽകിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News