ഐ.എസ്.എല്ലിൽ ആശ്വാസം: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ഒഡീഷ എഫ്.സി മത്സരത്തിൽ മാറ്റമില്ല

കോവിഡ് മൂലം ഐ.എസ്.എല്ലിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് കോവിഡ് ഭീഷണിയാവില്ലെന്നാണ് റിപ്പോർട്ടുകൾ.

Update: 2022-01-18 10:34 GMT
Editor : rishad | By : rishad

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്.സിയും തമ്മിലുള്ള ഇന്നത്തെ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് മൂലം ഐ.എസ്.എല്ലിൽ തുടർച്ചയായി രണ്ട് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് കോവിഡ് ഭീഷണിയാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്.സി മത്സരവും മോഹന്‍ ബഗാന്‍-ഒഡിഷ എഫ്.സി മത്സരവും നേരത്തെ കോവിഡ് മൂലം നീട്ടിവെച്ചിരുന്നു. ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.എല്ലില്‍ കോവിഡ് ആശങ്കയായി ഇപ്പോഴും തുടരുകയാണ്. പരിശീലനത്തിന് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് കളിക്കാര്‍ക്ക്. 

Advertising
Advertising

അതേസമയം താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഎസ്എല്ലിൽ ഇതിനകം ഒമ്പത് ടീമുകൾക്ക് പതിനൊന്ന് മത്സരങ്ങൾ കളിക്കാനായി. 20 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് ഒന്നാം സ്ഥാനത്ത്.

19 പോയിന്റുമായി ജംഷഡ്പൂർ എഫ്.സി, 17 പോയിന്റുമായി ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിങ്ങനെയാണ് ആദ്യ നാലിൽ ഉള്ളവർ.  പത്താം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഒഡീഷ എഫ്.സി ഒമ്പതാമതും. ഒഡീഷ ജയിച്ചാൽ 16 പോയിന്റുാകും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - rishad

contributor

Similar News