ബാഴ്‍സയെ തള്ളി വൈനാൾഡം പി.എസ്.ജിയില്‍

ബാഴ്സയുമായി വൈനാൽഡം വാക്കാൽ ഉള്ള കരാറിൽ ഏർപ്പെട്ടിരുന്നു. വരുന്ന ആഴ്ചയിൽ വൈദ്യ പരിശോധനയും നിശ്ചിയിച്ചിരിക്കെയാണ് താരം പി.എസ്.ജിലെത്തുന്നത്

Update: 2021-06-10 14:43 GMT
Editor : ubaid | By : Web Desk

ലിവർപൂളിന്റെ ഡച്ച് താരം ജോർജിനോ വൈനാൾഡം ഫ്രഞ്ച് ടീമായ പി.എസ്.ജി(പാരിസ് സെന്റ് ആന്റ് ജെർമെയിന്‍)യില്‍. സ്പാനിഷ് ക്ലബായ ബാഴ്സലോണയുടെ ക്ഷണം നിരസിച്ചാണ് വൈനാൽഡം പാരീസിലെത്തുന്നത്.  "പി.എസ്.ജിയിൽ എത്തിയതിൽ സന്തോഷമുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വെല്ലുവിളിയാണ് ," എന്ന് കരാർ ഒപ്പുവെച്ച് കൊണ്ട് വൈനാൾഡം പറഞ്ഞു. ലിവർപൂളിൽ നിന്ന് എത്തിയ ഡച്ച് മിഡ്ഫീൽഡർ 2024 ജൂൺ 30 വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Advertising
Advertising

ബാഴ്സയുമായി വൈനാൽഡം വാക്കാൽ ഉള്ള കരാറിൽ ഏർപ്പെട്ടിരുന്നു. വരുന്ന ആഴ്ചയിൽ വൈദ്യ പരിശോധനയും നിശ്ചിയിച്ചിരിക്കെയാണ് താരം പി.എസ്.ജിലെത്തുന്നത്. ബാഴ്സ മുന്നോട്ട് വെച്ച പ്രതിഫലത്തെക്കാൾ പിഎസ്ജി നൽകാൻ തയ്യറായതിനെ തുടർന്നാണ് വൈനാൽഡം സ്പാനിഷ് ക്ലബുമായിട്ടുള്ള വാക്കാലുള്ള കരാർ റദ്ദാക്കാൻ തയ്യറായത്.  റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ മുന്നോട്ട് വെച്ചതിന്റെ ഇരട്ടി തുക പ്രതിഫലമാണ് പിഎസ്ജി നൽകാൻ തയ്യറായിരിക്കുന്നത്.

ലിവർപൂളിനൊപ്പം 237 മത്സരങ്ങൾ കളീക്കുകയും 22 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഒരു ലീഗും ഒരു ചാമ്പ്യൻസ് ലീഗും, യൂറോപ്യൻ സൂപ്പർ കപ്പും (2020) ഒരു ക്ലബ് ലോകകപ്പും (2020) താരം നേടി. ജോർജീനിയോ വൈനാൽഡം ഡച്ച് ദേശീയ ടീമിന്റെ ക്യപ്റ്റനുമാണ്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News