അഭ്രപാളിയിലും വസന്തം വിരിയിച്ച പെലെ; വേഷമിട്ടത് നിരവധി സിനിമകളില്‍

മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് വസന്തം വിരിയിച്ചത് പോലെ വെള്ളിത്തിരയിലും ഫുട്ബോള്‍ ഇതിഹാസം പെലെ തന്‍റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്.

Update: 2022-12-30 14:12 GMT

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഇതിഹാസം പെലെ നാസിമെന്‍റോ കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. 2021 മുതല്‍ അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ നേടിയ താരം ബ്രസീലിയന്‍‌ ഫുട്ബോള്‍ ചരിത്രത്തിലെ പകരക്കാരനില്ലാത്ത കളിക്കാരനാണ്. 

മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് വസന്തം വിരിയിച്ചത് പോലെ അഭ്രപാളിയിലും പെലെ തന്‍റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ ഹിറ്റ് സൃഷ്ടിച്ച നിരവധി സിനിമികളിലാണ് താരം വേഷമിട്ടത്. അഭിനയിച്ചവയില്‍ മിക്ക സിനിമകളും ഫുട്ബോള്‍ പ്രമേയമായവയായിരുന്നു. 

Advertising
Advertising

1971 ൽ പുറത്തിറങ്ങിയ 'ഓ ബരാവോ ഒട്ടെലോ' എന്ന ചിത്രത്തിലൂടെയാണ് പെലെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു ഇത്. ചിത്രത്തിൽ പെലെ എന്ന പേരിൽ തന്നെയാണ് താരം വേഷമിട്ടത്.

1972 ൽ 'എ മാർച്ച' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. ബ്രസീലിയൻ എഴുത്തുകാരൻ അഫോൺസോ ഷ്മിത്തിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇത്.

1981 ൽ പുറത്തിറങ്ങിയ 'എസ്‌കേപ് ടു വിക്ടറി' എന്ന ചിത്രമായിരുന്നു ഫുട്‌ബോൾ ഇതിഹാസത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രം. നാസി തടവറയിൽ നിന്ന് ഫുട്‌ബോൾ കളിച്ച് രക്ഷപ്പെടുന്ന സൈനികരുടെ കഥ പറയുന്ന ചിത്രത്തിൽ പെലെ എന്ന പേരിൽ തന്നെയാണ് താരം വേഷമിട്ടത്.

1983 ൽ പുറത്തിറങ്ങിയ 'ദ മൈനർ മിറാക്കിൾ' എന്ന ചിത്രത്തിൽ ഫുട്‌ബോൾ താരമായും പരിശീലകനായും വേഷമിട്ടു.

1986 ൽ പുറത്തിറങ്ങിയ ട്രപാൽഹോസ് ആൻഡ് ദ കിങ് ഓഫ് ഫുട്‌ബോൾ എന്ന ചിത്രത്തിൽ നാസിമെന്‍റ എന്ന കളിക്കാരനും എഴുത്തുകാരനുമായാണ് പെലെ വേഷമിട്ടത്.

1989 ൽ പുറത്തിറങ്ങിയ 'ലോൺലിനസ് എ ബ്യൂട്ടിഫുൾ ലൗ സ്‌റ്റോറി' 2001 ൽ പുറത്തിറങ്ങിയ 'മൈക്ക് ബസറ്റ് ദ ഇംഗ്ലീഷ് മാനേജർ' തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News