മോദിക്കും കിട്ടി മെസി ജഴ്‌സി; അർജന്റീനയിൽനിന്ന് സ്‌നേഹസമ്മാനം

ലോകകപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു

Update: 2023-02-07 07:59 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക ഫുട്‌ബോൾ ജേതാക്കളായ അർജന്റീനയുടെ സർപ്രൈസ് സമ്മാനം. സൂപ്പർ താരം ലയണൽ മെസിയുടെ പേരിലുള്ള ജഴ്‌സി അർജന്റീന ഊർജ കമ്പനിയായ വൈ.പി.എഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ് മോദിക്ക് സമ്മാനിച്ചു.

ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ എനർജി വീക്ക് പരിപാടിക്കിടെയാണ് ജഴ്‌സി കൈമാറിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മെസി ജഴ്സി ലഭിച്ചിട്ടുണ്ട്. ലോകകപ്പ് വിജയത്തിൽ പ്രധാനമന്ത്രി അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ഏറ്റവും ആവേശകരമായ ഫുട്‌ബോൾ മത്സരമായി ഇത് ഓർമിക്കപ്പെടുമെന്നാണ് ഫൈനലിനുശേഷം മോദി ട്വീറ്റ് ചെയ്തത്. ചാംപ്യന്മാരായ അർജന്റീനയെ അഭിനന്ദിക്കുകയും ചെയ്തു.

'ടൂർണമെന്റിലുടനീളം മികച്ച കളിയാണ് അർജന്റീന പുറത്തെടുത്തത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വരുന്ന അർജന്റീന-മെസി ആരാധകർ ഈ ഗംഭീര വിജയത്തിൽ ആനന്ദത്തിലാണ്.'-ട്വീറ്റിൽ മോദി കുറിച്ചു.

ലോകകപ്പ് വിജയത്തിനുശേഷം അടുത്തിടെയാണ് മെസി മാധ്യമങ്ങൾക്കുമുന്നിൽ മനസ് തുറന്നത്. ലോകകപ്പിനു തൊട്ടടുത്തുനിൽക്കണം, തൊടണം, ചുംബിക്കണമെന്നൊക്കെ കൊതിച്ചിരുന്നുവെന്നും അതു യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് പറയാനാകുന്നത് ഏറെ വൈകാരികാനുഭവമാണെന്നും താരം പ്രതികരിച്ചിരുന്നു. 'വളരെ അടുത്തുനിന്ന് ലോകകപ്പ് കാണാനായി. ഇപ്പോഴും അതൊരു വൈകാരികനിമിഷമായി തുടരുകയാണ്. ഇപ്പോൾ ആ കാഴ്ചകളെല്ലാം കാണുമ്പോൾ അന്നത്തേതിനെക്കാൾ ഞാനത് ആസ്വദിക്കുന്നു. നിരവധി വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.'-മെസി വെളിപ്പെടുത്തി.

ലോകകപ്പിൽ ലഭിച്ച എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ബൂട്ടും ടി-ഷർട്ടുമെല്ലാം അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അടുത്താണുള്ളത്. അതെല്ലാം ബാഴ്സലോണയിലേക്ക് കൊണ്ടുപോകും. എന്റെ ഓർമകളും എല്ലാമെല്ലാം അവിടെയാണുള്ളതെന്നും മെസി ചൂണ്ടിക്കാട്ടി.

സ്വന്തം വീടാണ് ബാഴ്സയെന്നും ഫുട്ബോൾ കരിയർ അവസാനിപ്പിച്ചാൽ അങ്ങോട്ട് തിരിച്ചുപോകുമെന്നും താരം പറഞ്ഞു. കരിയർ അവസാനിപ്പിച്ചാൽ ബാഴ്സലോണയിലേക്കു തിരിച്ചുപോകും. അവിടെ കഴിയണം. ബാഴ്സ തന്റെ സ്വന്തം വീടാണെന്നും അഭിമുഖത്തിൽ മെസി കൂട്ടിച്ചേർത്തു.

Summary: Prime Minister Narendra Modi received Lionel Messi jersey as a special gift from Pablo Gonzalez, the president of Argentine energy company YPF

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News