തന്ത്രങ്ങൾ മെനയാൻ അവസാന അവസരം; അർജന്റീന- യുഎഇ സന്നാഹമത്സരം ഇന്ന്

അബുദബി മുഹമ്മദ്ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുൻപേ വിറ്റുപോയിരുന്നു

Update: 2022-11-16 04:18 GMT
Editor : abs | By : Web Desk

ഖത്തറിലേക്കുള്ള പോക്കിൽ മെസ്സിയും കൂട്ടരും ഇന്ന് അവസാന പോരിനിറങ്ങുന്നു. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ അർജ്‌നറീന ഇന്ന് യുഎഇയെ നേരിടും. കളിക്കളത്തിൽ പരീക്ഷണങ്ങൾ നടത്താൻ പരിശീലകൻ ലയണൽ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം.

നായകൻ ലയണൽ മെസ്സി ആദ്യ ഇലവണിൽ ഉണ്ടായേക്കില്ല. പകരം ഡിബാലയെത്തിയേക്കും. പ്രതിരോധത്തിൽ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ് ഇറങ്ങും. എൻസോ പരേഡസിനെ മധ്യനിരയിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. ലൊസെൽസോയ്ക്ക് പകരക്കാരൻ ആരാകുമെന്ന് സ്‌കലോണി വ്യക്തമാക്കിയിട്ടില്ല.

Advertising
Advertising

യൂറോപ്യൻ വമ്പന്മാരായ ജർമനി ഒമാനെ നേരിടുന്നുണ്ട്. മറ്റ് മത്സരങ്ങളിൽ പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാൻ തുനീഷ്യയേയും നേരിടും.സ്‌പെയിൻ, ജപ്പാൻ, മെക്‌സിക്കോ സ്വിറ്റ്‌സർലൻഡ് ടീമുകൾക്ക് നാളെയാണ് മത്സരം. പോർച്ചുഗൽ, ബെൽജിയം ടീമുകൾ മറ്റന്നാൾ മത്സരത്തിനിറങ്ങും. ബ്രസീൽ, നെതർലൻഡ്‌സ് തുടങ്ങിയ ടീമുകൾ സന്നാഹമത്സരം കളിക്കില്ല.

അബുദബി മുഹമ്മദ്ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുൻപേ വിറ്റുപോയിരുന്നു. സ്വദേശികൾക്ക് പുറമെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News