വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെ വീഴ്ത്തി സ്‌പെയിനിന് കന്നി കിരീടം

ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിനിന്റെ കിരീട നേട്ടം

Update: 2023-08-21 15:47 GMT
Advertising

ഫിഫ വനിതാ ലോകകപ്പിൽ സ്‌പെയിന് കന്നി കിരീടം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിനിന്റെ കിരീട നേട്ടം. 29ാം മിനുട്ടിൽ ഓൾഗ കാർമോണയാണ് സ്‌പെയിനിന്റെ വിജയഗോൾ നേടിയത്. ഇതോടെ പുരുഷ-വനിതാ ലോകകപ്പ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ രാജ്യമായി സ്‌പെയിൻ മാറി.

വനിതാ ലോകകപ്പ് നേടുന്ന അഞ്ചാമത്തെ രാജ്യമാണ് സ്‌പെയിൻ. ഇതിന് മുമ്പ് യു.എസ്.എ(4), ജർമനി (2), നോർവേ (1) ജപ്പാൻ(1) എന്നീ രാജ്യങ്ങളാണ് മുമ്പ് വനിതാ ലോകകപ്പ് നേടിയിട്ടുള്ളത്. ഇന്നത്തെ പ്രകടനത്തോടെ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈലിലും ഗോളടിച്ച ഏഴാമത്തെ താരമായി സ്‌പെയിനിന്റെ ഓൾഗ മാറി.

2022 അണ്ടർ 20 ഫിഫ വനിതാ ലോകകപ്പും അണ്ടർ 17 ഫിഫ വനിതാ ലോകകപ്പും സ്‌പെയിൻ നേടിയിരുന്നു. ഇതോടെ ഫിഫയുടെ മൂന്നു സുപ്രധാന കിരീടങ്ങളും നേടുന്ന ആദ്യ ടീമായി കാളപ്പോരിന്റെ നാട്ടുകാർ മാറി.

അതേസമയം, ഫിഫയുടെ മികച്ച യുവതാരമായി സൽമ പാരലുലോ തിരഞ്ഞെടുക്കപ്പെട്ടു.

Spain beat England 1-0 to win maiden FIFA Women's World Cup title

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News