പ്രീസീസണിൽ മിന്നും ജയങ്ങൾ സ്വന്തമാക്കുമ്പോഴും യുണൈറ്റഡ് ആരാധകർ ഹാപ്പിയല്ല...

യുണൈറ്റഡിന്റെ സൂപ്പർ താരം റൊണാൾഡോ എങ്ങോട്ട് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

Update: 2022-07-20 03:10 GMT

മാഞ്ചസ്റ്റര്‍: പ്രീസീസൺ മത്സരങ്ങളിൽ മിന്നും വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ യുണൈറ്റഡ് ആരാധകരുടെ ആശങ്ക അകലുന്നില്ല. യുണൈറ്റഡിന്റെ സൂപ്പർ താരം റോണാൾഡോ എങ്ങോട്ട് എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

പുതിയ പരിശീലകൻ ടെൻ ഹാഗിനു കീഴിൽ പ്രീസീസൺ മത്സരങ്ങളിൽ തകർപ്പൻ പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുക്കുന്നത്. ലിവർപൂളിനെയും ക്രിസ്റ്റൽ പാലസിനെയും എണ്ണം പറഞ്ഞ ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്.കാര്യങ്ങൾ ഇങ്ങനയോക്കെ ആണെങ്കിലും ആരാധകർ അത്ര സന്തോഷത്തിലല്ല.കാരണം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിക്കുമോ പോകുമോ എന്ന് ഉറപ്പില്ലാത്തത്  തന്നെ.

Advertising
Advertising

പരിശീലകൻ ടെൻ ഹാഗും മുൻ യുണൈറ്റഡ് താരങ്ങളും റൊണാൾഡോ ക്ലബിൽ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെ റൊണാൾഡോ ടീമിനൊപ്പം ചോർന്നിട്ടില്ല. സന്നാഹമത്സരങ്ങളും കളിച്ചിട്ടില്ല. റൊണാൾഡോ ഇപ്പോഴും പോർച്ചുഗലിൽ തുടരുകയാണ്. അതേസമയം റൊണാൾഡോയുടെ ഏജന്റ് അത്ലറ്റിക്കോ മഡ്രിഡുമായി ചർച്ചകൾ ആരംഭിച്ചു എന്ന ആഭ്യൂഹവും പുറത്തു വരുന്നുണ്ട്. എന്തായാലും ചർച്ചകളുടെ ചിത്രം വരും ദിവസങ്ങളിൽ വ്യക്തമാകും. 

അതിനിടെ തന്റെ മുന്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായും റൊണാള്‍ഡോ തന്നെ നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ സ്റ്റേഡിയത്തിനു മുന്നില്‍ റൊണാള്‍ഡോയുടെ കാര്‍ കണ്ടുവെന്നും സൂപ്പര്‍താരം ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്തിയതാണ് എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News