ബാലൺ ഡി ഓറിൽ മുത്തമിട്ട് ഹാരി കെയ്ൻ; അലക്സിയ പ്യൂട്ടയാസ് മികച്ച വനിത താരം
മികച്ച യുവതാരമായി ലാമിൻ യമാൽ തെരഞ്ഞെടുക്കപ്പെട്ടു
ലോക ഫുട്ബോളിലെ എക്കലത്തെയും മികച്ച അംഗീകാരമായ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരുഷന്മാരുടെ ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കി. അലക്സിയ പ്യൂട്ടയാസാണ് മികച്ച വനിത താരം. ലണ്ടനിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലാണ് ലോക ഫുട്ബോളിലെ കഴിഞ്ഞ വർഷത്തെ ഇതിഹാസ താരങ്ങളെ തെരഞ്ഞെടുത്തത്.
33കാരനായ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഹാരി കെയ്ൻ 25 വർഷത്തിന് ശേഷമാണ് തന്റെ രാജ്യത്തേക്ക് പുരസ്കാരം എത്തിക്കുന്നത്. 2001ൽ മൈക്കൽ ഓവൻ നേടിയതിന് ശേഷം ഈ പരമോന്നത വ്യക്തിഗത ഫുട്ബോൾ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ടുകാരനായി കെയിൻ.
ബാഴ്സലോണയുടെ അലക്സിയ പ്യൂട്ടയാസ് മൂന്നാം തവണയാണ് പുരസ്കാരം നേടുന്നത്. മികച്ച യുവതാരമായി ലാമിൻ യമാൽ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് യാമലിന്റെ നേട്ടം. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെ വിക്കി ലോപ്പസിന് ലഭിച്ചു. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.
സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയി ഡെ ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വനിത ഫുട്ബോൾ പരിശീലകനായി സ്പാനിഷ് പ്രഫഷനൽ ഫുട്ബോൾ പരിശീലകൻ പെരെ റോമിയു അർഹനായി. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിൻ വനിത ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിനെ മികച്ച വനിത ഗോൾ കീപ്പറായി.
മികച്ച ക്ലബിനുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വീണ്ടും സ്വന്തമാക്കിയപ്പോൾ വനിത വിഭാഗത്തിൽ ബാർസിലോന അർഹരായി.
ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. ഇതാദ്യമായിട്ടാണ് ബലോൻ ഡി ഓർ പുരസ്‌കാരദാനച്ചടങ്ങ് ലണ്ടനിൽ വെച്ച് നടക്കുന്നത്.