'ഹിന്ദുസ്ഥാനി വേ' ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിയർ സോങ് പുറത്തിറക്കി

എ.ആർ റഹ്മാനും അനന്യ ബിർളയും ചേർന്നാണ് സോങ് തയ്യാറാക്കിയിരിക്കുന്നത്

Update: 2021-07-18 03:15 GMT

ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിയർ സോങ് പുറത്തിറക്കി. എ.ആർ റഹ്മാനും അനന്യ ബിർളയും ചേർന്നാണ് സോങ് തയ്യാറാക്കിയിരിക്കുന്നത്. 'ഹിന്ദുസ്ഥാനി വേ' എന്ന് പേരിട്ടിരിക്കുന്ന സോങ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് പുറത്തിറക്കിയത്.

Full View

അതേസമയം തിരി തെളിയാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്‌സ് കോവിഡ് ഭീഷണിയിലാണ്. ഒളിമ്പിക് വില്ലേജില്‍ എത്തിയ വിദേശത്ത് നിന്നുള്ള ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗെയിംസ് വില്ലേജിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. സ്‌ക്രീനിംഗ് ടെസ്റ്റിനിടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒളിംപിക് ഗ്രാമത്തിലെ ആദ്യത്തെ കേസ് ഇതാണ്, 'ടോക്കിയോ സംഘാടക സമിതി വക്താവ് മാസാ തകയ പത്രസമ്മേളനത്തില്‍ പറഞ്ഞു.എന്നാല്‍ ഒഫീഷ്യല്‍ ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ജൂലൈ 23ന് തുടങ്ങുന്ന ഈ വർഷത്തെ ഒളിമ്പിക്സ് ആഗസ്ത് എട്ടിനാണ് സമാപിക്കുക. കോവിഡ് മഹാമാരി മൂലം ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ 2020 ഒളിമ്പിക്‌സ് കാണികളില്ലാതെയും കര്‍ശനമായ നിബന്ധനകളോടെയാണ് നടക്കുന്നത്

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News