ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം

Update: 2021-12-29 01:39 GMT
Editor : ലിസി. പി | By : Web Desk

ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം ഹൈദരാബാദിനായി ബെർതലോമിയോ ഓഗ്ബച്ചേ ഇരട്ടഗോൾ നേടി. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ ഇരുകൂട്ടർക്കും ആദ്യം ലഭിച്ചത് സെൽഫ് ഗോൾ ഭാഗ്യമായിരുന്നു. മുപ്പത്തിയൊൻപതാം മിനിട്ടിൽ ബെർതലോമിയോ ഓഗ്ബച്ചേ ഹെഡറിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. അമ്പത്തിനാലാം മിനിട്ടിൽ എഡ്യൂഗാർഷിയ ഹൈദരാബാദിന്റെ മൂന്നാം ഗോൾ നേടി. അറുപതാം മിനിട്ടിൽ അനികേത് ജാഥവ് നൽകിയ പന്ത് വലയിലെത്തിച്ച് ഓഗ്ബച്ചേ ഡബിൾ തികച്ചു.

എഴുപത്തിരണ്ടാം മിനിട്ടിൽ ഒഡീഷ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ജാവിയർ സിവേരിയേ അഞ്ചാം ഗോളും നേടി.എൺപത്തിയാറാം മിനിട്ടിൽ ജാവോ വിക്ടർ പെനാൾട്ടിയിലൂടെ ഹൈദരാബാദിന്റെ ഗോൾ പട്ടിക തികച്ചു. തകർപ്പൻ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ - എഫിസി ഗോവയെ നേരിടും. രാത്രി ഏഴരയ്ക്ക് ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News